അമ്മയുടെ പ്രാര്‍ഥനകള്‍ വിഫലമായി... ബൈജു യാത്രയായി
text_fieldsമൂവാറ്റുപുഴ: അബോധാവസ്ഥയിലായിരുന്ന മകനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താന്‍ വൃദ്ധമാതാവിന്‍െറ പ്രാര്‍ഥനകള്‍ക്കും കാത്തിരിപ്പിനും കഴിഞ്ഞില്ല. ഒമ്പതുവര്‍ഷം അബോധാവസ്ഥയില്‍ കിടന്ന ബൈജു തിങ്കളാഴ്ച പുലര്‍ച്ചെ ജീവിതത്തോട് യാത്ര പറയുമ്പോള്‍ ഒരു കുടുംബത്തിന്‍െറ സ്വപ്നമാണ് ഇല്ലാതായത്. ഒമ്പതുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ലഭിച്ച് മകന്‍ ഹൈറേഞ്ചിലേക്ക് പോകുമ്പോള്‍ ഈ അമ്മ നിനച്ചിരുന്നില്ല വരാനുള്ളത് ദുര്‍വിധിയാണന്ന്.
നിര്‍ധന കുടുംബമായ പായിപ്ര പണ്ടിരിയില്‍ അയ്യപ്പന്‍െറയും ലീലയുടെയും രണ്ടാമത്തെ മകനായ ബൈജു ചെറുപ്പം മുതലേ പഠനത്തില്‍ മിടുക്കനായിരുന്നു. അവരുടെ പ്രതീക്ഷക്കൊത്ത് വളര്‍ന്നു ഒടുവില്‍ ഡോക്ടറായി. ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ കഴിയുംമുമ്പെ നല്ല ഡോക്ടറെന്ന ഖ്യാതി നേടാന്‍ ഇയാള്‍ക്കായി. അതിനിടെയാണ് സന്ധിവാതത്തിന് ചികിത്സതേടി ശാന്തയെന്ന സ്ത്രീ ഡോക്ടറെ കാണാനത്തെുന്നത്. രണ്ടാഴ്ചത്തെ ചികിത്സക്കൊടുവില്‍ ഇവരുടെ അസുഖത്തിന് ശമനമായി.
ആദ്യം ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എടുത്തുകൊണ്ട് വന്നിരുന്ന സ്ത്രീ രോഗത്തിന് ശമനമായതോടെ സ്വയം എത്തി മരുന്നു വാങ്ങാമെന്ന നിലയിലത്തെി. അതിനിടെയാണ് 2007 ജനുവരി 21ന് ഇവര്‍ക്ക് രസനപഞ്ചകം കഷായം കുറിച്ചു നല്‍കുന്നത്. രണ്ടുദിവസം കഴിഞ്ഞ് ശാന്ത മരുന്ന് കഴിച്ച് അബോധാവസ്ഥയിലാണെന്ന് പറഞ്ഞ് ഭര്‍ത്താവും മകനും ആശുപത്രിയിലത്തെി ബഹളം വെക്കുകയായിരുന്നു. തര്‍ക്കത്തിനൊടുവില്‍ മരുന്നിന്‍െറ വിശ്വാസ്യത തെളിയിക്കാന്‍ ബൈജു മരുന്ന് വാങ്ങി കുടിക്കുകയായിരുന്നു.
തളര്‍ന്നുവീണ ബൈജുവിനെ പല സ്ഥലങ്ങളില്‍ ചികിത്സിച്ചെങ്കിലും പ്രയോജനം ലഭിച്ചില്ല. നാലുവര്‍ഷം മുമ്പ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മാറ്റി. അപ്പോഴും മറ്റു ചികിത്സ തുടര്‍ന്നു. ഇതിനിടെ തണല്‍ പാലിയേറ്റിവ് കെയര്‍ വിഭാഗം സജീവമായി ബൈജുവിനെ ശുശ്രൂഷിക്കാനത്തെി. ഇവരും പ്രതീക്ഷയിലായിരുന്നു, ഒടുവില്‍ അമ്മയെ തനിച്ചാക്കി ബൈജു യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.