സ്വാശ്രയ മെഡിക്കല്‍ പ്രവേശം: കുറ്റമറ്റ രീതിയില്‍ നടപ്പാക്കുമെന്ന് ജയിംസ് കമ്മിറ്റി
text_fieldsതിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍-ഡെന്‍റല്‍ പ്രവേശം മെറിറ്റടിസ്ഥാനത്തിലും കുറ്റമറ്റ രീതിയിലും നടത്താന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സ്വാശ്രയ പ്രവേശ മേല്‍നോട്ട സമിതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഉറപ്പുനല്‍കി. കുട്ടികളില്‍നിന്ന് വന്‍തോതില്‍ ഫീസ് ഈടാക്കുന്നെന്നും മാനേജ്മെന്‍റ് -എന്‍.ആര്‍.ഐ സീറ്റുകള്‍ അട്ടിമറിച്ച് തലവരിപ്പണം വാങ്ങുന്നെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് ജെ.എം. ജയിംസ് ഉറപ്പുനല്‍കിയത്. പ്രവേശ നടപടികള്‍ സമിതി നിരീക്ഷിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജയിംസ് കത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പ്രവേശ രീതിതന്നെ പിന്തുടരണമെന്ന് കോളജുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശ സമയക്രമം പുതുക്കിനല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.