പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ പരാതി പൊലീസ് സ്വീകരിച്ചില്ലെന്ന്
text_fieldsകല്‍പറ്റ: മാധ്യമപ്രവര്‍ത്തകയായ ദലിത് പെണ്‍കുട്ടി വൈത്തിരിയില്‍ പീഡനത്തിനിരയായ സംഭവത്തില്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ളെന്ന് ആക്ഷേപം. രണ്ടു മാസം മുമ്പ് വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് 20 വയസ്സുള്ള കോഴിക്കോട് സ്വദേശിനി ബലാത്സംഗത്തിനിരയായത്രേ. ടെലിഫിലിമിന്‍െറ ഭാഗമായ ഫോട്ടോ ഷൂട്ടിനായാണ് പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നംഗസംഘത്തോടൊപ്പം ഇവര്‍ വയനാട്ടിലത്തെിയത്. ഇവിടെ റൂമിലത്തെിയ കോഴിക്കോട് കക്കോടി സ്വദേശി അടിച്ചുനിലത്തിട്ട് പീഡിപ്പിക്കുകയായിരുന്നത്രേ. തുടര്‍ന്ന് നഗ്ന ഫോട്ടോകള്‍ കാമറയിലും വിഡിയോയിലും പകര്‍ത്തിയത്രേ. സംഭവം പുറത്തുപറഞ്ഞാല്‍ ഫോട്ടോകള്‍ അശ്ളീല സൈറ്റുകള്‍ക്ക് നല്‍കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതറിഞ്ഞ പ്രതി മറ്റൊരു പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിക്കെതിരെ കള്ളക്കേസ് നല്‍കിയത്രേ. പെണ്‍കുട്ടി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലത്തെി സി.ഐക്ക് പീഡനത്തെക്കുറിച്ച് പരാതി നല്‍കി. എന്നാല്‍, തന്‍െറ അധികാരപരിധിയില്‍ നടന്ന സംഭവമല്ലാത്തതിനാല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വനിതാ പൊലീസ് സ്റ്റേഷനിലത്തെിയെങ്കിലും സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള കേസുകള്‍ മാത്രമേ അവിടെ പരിഗണിക്കുകയുള്ളൂവെന്ന് പറഞ്ഞ് തിരിച്ചയച്ചു.
ജീവനുപോലും ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി സെപ്റ്റംബര്‍ ഏഴിന് സംസ്ഥാന പൊലീസ് മേധാവിക്കും, വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിനും, കോഴിക്കോട് പൊലീസ് കമീഷണര്‍ക്കും ഇ-മെയില്‍ മുഖേന പരാതി നല്‍കി. എന്നാല്‍, ഇതുവരെ മറുപടി നല്‍കുകയോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ളെന്ന് പെണ്‍കുട്ടി പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപത്തെ കുറിച്ച് വിശദ അന്വേഷണം നടത്തി അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.