എം.ഇ.എസ് പ്രസിഡന്‍റിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍
text_fieldsമേലാറ്റൂര്‍: എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ സംഘടനയില്‍ ഏകാധിപതിയാകുകയാണെന്നും ധൂര്‍ത്തും അഴിമതിയും നടത്തുകയാണെന്നും മേലാറ്റൂരില്‍ ചേര്‍ന്ന ഒരു വിഭാഗം എം.ഇ.എസ് പ്രവര്‍ത്തകരുടെ യോഗം കുറ്റപ്പെടുത്തി. ഹൈകോടതിയിലും കോഴിക്കോട് മുന്‍സിഫ് കോടതിയിലും ഫസല്‍ ഗഫൂറിനെതിരെ നല്‍കിയ പരാതിയുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. ഡോ. കെ. മഹ്ഫൂസ് റഹീം അധ്യക്ഷത വഹിച്ചു. സി. മുഹമ്മദലി, പ്രഫ. ടി.പി. അബൂബക്കര്‍, കെ. കബീര്‍, പ്രഫ. പി.പി. മുഹമ്മദ്, കളത്തില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
എം.ഇ.എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റിനെ സസ്പെന്‍ഡ് ചെയ്തു
എം.ഇ.എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും പാലക്കാട് ജില്ലാ പ്രസിഡന്‍റുമായിരുന്ന ഡോ. മഹ്ഫൂസ് റഹീം, എടത്തനാട്ടുകര യൂനിറ്റ് സെക്രട്ടറി സി. മുഹമ്മദലി എന്നിവരെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അറിയിച്ചു. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിക്കെതിരെ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തതും സ്ഥാപനങ്ങളെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചതുമാണ് മഹ്ഫൂസ് റഹീമിനെതിരെ നടപടിക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.