സുരക്ഷ ഉറപ്പാക്കിയാൽ ബംഗളൂരുവിൽ നിന്ന് കൂടുതൽ സർവീസ്: മന്ത്രി ശശീന്ദ്രൻ
text_fieldsകോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കൂടുതൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തയാറാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ, സംഘർഷം പരിഗണിച്ചേ ഇക്കാര്യം തീരുമാനിക്കൂ. ബസുകൾക്ക് സുരക്ഷ ഉറപ്പാക്കിയാൽ സർവീസ് നടത്തും. മലയാളികളുടെ മടക്കയാത്രക്ക് കെ.എസ്.ആർ.ടി.സി സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ബസ്റ്റ് സ്റ്റാൻഡിലെത്തിയ യാത്രക്കാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട രണ്ട് ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. ഒരു യാത്രക്കാരന് ചെറിയ പരിക്കേറ്റിരുന്നു. ആക്രമണത്തിന്‍റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കാൻ കേരളാ സർക്കാറിന് താൽപര്യമില്ല. കർണാടകത്തിൽ കഴിയുന്ന മലയാളികളെ ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
കേരള ആര്‍.ടി.സിയുടെ 32 ബസുകളാണ് ചൊവ്വാഴ്ച രാത്രി മാണ്ഡ്യ, മൈസൂരു വഴി കേരളത്തിലേക്ക് സർവീസ് നടത്തിയത്. കർണാടക പൊലീസിന്‍റെ സംരക്ഷണത്തിലാണ് ബസുകള്‍ അതിർത്തി കടന്നത്. ഓണാഘോഷവും മറ്റും പരിഗണിച്ചാണ് മലയാളി യാത്രക്കാരെ കേരളത്തിലെത്തിക്കാൻ അധികൃതർ നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച രാത്രി നാലു പ്രത്യേക സര്‍വിസുകള്‍ കേരള ആര്‍.ടി.സി ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.