തെരുവ് നായകൾ മനുഷ്യർക്ക് ഭീഷണിയാകരുതെന്ന് സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: തെരുവ് നായകൾ മനുഷ്യർക്ക് ഭീഷണിയാകരുതെന്നും എന്നാൽ അവയോട് അനുകമ്പയാകാമെന്നും സുപ്രീംകോടതി. ഇൗ വിഷയത്തിൽ സന്തുലിതമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. കേരളത്തിലെ തെരുവ് നായകളെ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാർമർശം. ജസ്റ്റിസ് ദീപക് മിശ്ര, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്..
മൃഗസ്‌നേഹികളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടെ നല്‍കിയ പതിനാല് ഹര്‍ജികള്‍ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. തെരുവുനായകളുടെ ആക്രമണം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എസ്.സിരിജഗന്‍ സമിതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് കേരളം കോടതിയില്‍ അറിയിച്ചു. തെരുവ് നായകളുടെ ശല്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മൃഗക്ഷേമ ബോര്‍ഡും അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ ഒക്ടോബര്‍ നാലിന് വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.
നേരത്തെ അക്രമണകാരികളായ തെരുവ് നായകളെ കൊല്ലുമെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം സുപ്രീം കോടതിയിൽ കേരളത്തിെൻറ അഭിഭാഷകൻ പറഞ്ഞിരുന്നില്ല. നിയമക്കുരുക്ക് ഉള്ളതുകൊണ്ടാണ് കേരളം അങ്ങനെ നിലപാട് എടുത്തതെന്നായിരുന്നു ജലീൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.