നെഞ്ച് പൊട്ടുന്ന വിധി -സൗമ്യയുടെ അമ്മ
text_fieldsകൊച്ചി: സൗമ്യ വധക്കേസിൽ സുപ്രീംകോടതിയുടെത് നെഞ്ച് പൊട്ടിപ്പോവുന്ന വിധിയെന്ന് സൗമ്യയുടെ അമ്മ സുമതി. തനിക്ക് നീതി ലഭിച്ചില്ല. സർക്കാറിന് വീഴ്ച പറ്റി. നീതിക്കായി ഏതറ്റം വരെയും പോവുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്ന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗ കുറ്റത്തിന് ഏഴ് വർഷം തടവ് മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. വിധി നടപ്പായാൽ 16 മാസത്തിനുള്ളിൽ ഗോവിന്ദച്ചാമി ജയിൽ മോചിതനാകും. ഇതിനകം അഞ്ചുവർഷവും ഏഴുമാസവും ജയിൽശിക്ഷ അനുഭവിച്ചുകഴിഞ്ഞ പശ്ചാത്തലത്തിലാണിത്. കീഴ്കോടതി വിധിച്ച വധശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.