ഉത്തരംമുട്ടിയത് കേസ് പഠിക്കാത്തതിനാല്‍; ഗുരുതര വീഴ്ചയെന്ന് നിയമവിദഗ്ധര്‍
text_fieldsതൃശൂര്‍: സൗമ്യ വധക്കേസില്‍ സൂപ്രീംകോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന് ഉത്തരംമുട്ടാന്‍ കാരണം കേസ് പഠിക്കാത്തതുകൊണ്ടുള്ള ഗുരുതര വീഴ്ചയെന്ന് നിയമവിദഗ്ധര്‍. ഗോവിന്ദച്ചാമിയുടെ കുറ്റസമ്മത മൊഴിയും ഡി.എന്‍.എ പരിശോധനഫലവും അടക്കം നിര്‍ണായക തെളിവുകള്‍ സൂപ്രീംകോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശമാണ് നിയമവൃത്തങ്ങള്‍ ഉന്നയിക്കുന്നത്.
2011ന് ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കുള്ള യാത്രയാണ് സൗമ്യയുടെ അന്ത്യയാത്രയായത്. ട്രെയിനില്‍നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച് തലക്കിടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ഒട്ടേറെ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ അന്വേഷണസംഘം കണ്ടത്തെിയിരുന്നു.
സൗമ്യ യാത്രചെയ്ത കമ്പാര്‍ട്ട്മെന്‍റില്‍ ഗോവിന്ദച്ചാമിയെ കണ്ടെന്ന ദൃക്സാക്ഷി മൊഴിയുണ്ട്. ഈ കമ്പാര്‍ട്ട്മെന്‍റില്‍നിന്ന് ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്‍െറ ബട്ടണും സൗമ്യയുടെ ഹെയര്‍പിന്നും കണ്ടത്തെിയിട്ടുണ്ട്. ട്രെയിനില്‍വെച്ച് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചെന്നതിന്‍െറ തെളിവായാണ് ഇത് ഹാജരാക്കിയത്.
സൗമ്യയുടെ ശരീരത്തില്‍ കണ്ട മുറിവും സൗമ്യ വീണ സ്ഥലവും പരിശോധിക്കുമ്പോള്‍ ട്രെയിനില്‍നിന്ന് ചാടിയതല്ളെന്നും തള്ളിയിടുന്നതിന് സമാനമാണെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം സാക്ഷ്യപ്പെടുത്തുമ്പോള്‍, സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ടതാണെന്നതിന് തെളിവ് എന്തെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ അഭിഭാഷകര്‍ ഉത്തരം തേടി അലയുകയായിരുന്നു.
ഇതിനൊപ്പം സൗമ്യയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്ത സ്രവങ്ങളും ബീജങ്ങളും മുടിയും നഖക്ഷതങ്ങളും തൊലിയും ഗോവിന്ദച്ചാമിയുടേതാണെന്നുള്ള ഡി.എന്‍.എ പരിശോധനാഫലവുമുണ്ട്.
സൗമ്യയെ പീഡിപ്പിച്ചത് താനാണെന്ന് ഗോവിന്ദച്ചാമി കുറ്റസമ്മതം നടത്തിയെന്ന, ശരീരപരിശോധന നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിലും പിന്നീട് കോടതിയിലും നല്‍കിയ മൊഴിതന്നെ പീഡനത്തിനുള്ള തെളിവ് ധാരാളമാണത്രേ. ഈ തെളിവുകള്‍ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വക്കീലിന് ഉത്തരം മുട്ടിയത്.
അതേസമയം, ഹൈകോടതിയില്‍ കേസ് നടത്തി വിജയിപ്പിച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശനെ സുപ്രീംകോടതിയിലും നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ആദ്യഘട്ടത്തില്‍ അത് ചെവിക്കൊള്ളാതിരുന്ന സര്‍ക്കാര്‍ പിന്നീട് സുരേശന്‍െറ സഹായം തേടണമെന്ന് നിര്‍ദേശിച്ച് ഉത്തരവിറക്കി.
എന്നാല്‍, വധശിക്ഷ റദ്ദാക്കുന്ന അവസാന വിധിനാളിലും അഡ്വ. സുരേശനുമായി സുപ്രീംകോടതിയിലെ അഭിഭാഷക സംഘം ചര്‍ച്ച നടത്തിയില്ളെന്നത് ആരോപണത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.