ദിഷക്ക് സഹായഹസ്തവുമായി ഉദാരമനസ്കര്‍
text_fieldsകക്കോടി: ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ടെലിവിഷന്‍ അവതാരകയും മോഡലുമായ ദിഷ ദിവാകരന്‍ എന്ന 27 വയസ്സുകാരി പെണ്‍കുട്ടിക്ക് മൂന്നു വര്‍ഷംകൊണ്ടുണ്ടായ നിര്‍ഭാഗ്യങ്ങളുടെ കരളലിയിക്കുന്ന കഥ പുറത്തറിഞ്ഞതോടെ സഹായഹസ്തവുമായി ഉദാരമനസ്കര്‍ എത്തുന്നു.
ദിഷയുടെ ദുരന്ത വാര്‍ത്ത കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കുവൈത്തിലെ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയായ മൂടാടി സ്വദേശി പി.കെ. മെഹബൂബ് ദിഷയുടെ വീട്ടിലത്തെി സഹായം വാഗ്ദാനം ചെയ്തു. കോഴിക്കോട് ചേളന്നൂര്‍ മാണിക്യക്കണ്ടിയില്‍ ദിവാകരന്‍െറ മകള്‍ ദിഷ 2013 ആഗസ്റ്റ് എട്ടിന് എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് എറണാകുളം-കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രചെയ്യവേ ലേഡീസ് കമ്പാര്‍ട്ടുമെന്‍റില്‍ കയറിക്കൂടിയ ആള്‍ ദിഷയുടെ ബാഗ് പിടിച്ചുപറിക്കാനുള്ള ശ്രമത്തില്‍ തള്ളി താഴെയിടുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ദിഷയുടെ ഇടതുഭാഗം പൂര്‍ണമായും തളര്‍ന്നു. ഇടതുകണ്ണ് അടഞ്ഞുപോയി. മൂന്നുവര്‍ഷത്തെ ചികിത്സക്കുശേഷം ഇപ്പോള്‍ ദിഷ വേച്ചുവേച്ച് പരസഹായത്താല്‍ നടക്കും. ഇതിനകം 36 ലക്ഷത്തോളം രൂപ കടം വാങ്ങിയും മറ്റും ചെലവഴിച്ചു. ഗന്ധശേഷി പൂര്‍ണമായും നഷ്ടമായ ദിഷക്ക് തുടര്‍ചികിത്സ കൊണ്ട് ആരോഗ്യവും കാഴ്ചയും തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള പണത്തിന് ഈ കുടുംബത്തിന് ഒരു വഴിയുമില്ല.
ട്രെയ്നില്‍വെച്ചു സംഭവിച്ച അപകടമായിരുന്നിട്ടുകൂടി റെയില്‍വേയോ സര്‍ക്കാറോ ഇതുവരെ ഒരു സഹായവും നല്‍കിയിട്ടില്ല. സുപ്രീംകോടതിയില്‍ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ കേട്ടതോടെ സമാനമായ കേസിലെ ദിഷ ദിവാകരന്‍െറ കുടുംബവും അസ്വസ്ഥമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.