ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്
text_fields
ന്യൂഡല്‍ഹി: വ്യക്തിയുടെ ആധാര്‍ നമ്പര്‍ കൈവശമുള്ള ഏജന്‍സികള്‍ അത് പരസ്യപ്പെടുത്തുന്നതോ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതോ വിലക്കിക്കൊണ്ട് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. 12 അക്ക ആധാര്‍ നമ്പറിന്‍െറ പൂര്‍ണ സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ആധാര്‍ വിവരങ്ങളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് ആധാര്‍ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിയമലംഘനം മൂന്നുവര്‍ഷം വരെ തടവും ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഏജന്‍സികള്‍ അത് നിര്‍ബന്ധമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്നും നിര്‍ബന്ധമല്ളെങ്കില്‍ പകരം സമര്‍പ്പിക്കാവുന്ന രേഖകള്‍ ഏതെന്ന് വ്യക്തമാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ആധാര്‍ ഉടമയുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ വിവരങ്ങള്‍ അതത് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂയെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.