തലസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്. എ.ടി.എം വഴിയും നെറ്റ് ബാങ്കിങ് വഴിയുമുള്ള തട്ടിപ്പിലൂടെ രണ്ടുപേര്‍ക്കായി ഒരുലക്ഷത്തിലധികം രൂപ നഷ്ടമായി. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി വിനീതിന് 49,213 രൂപയും പേരൂര്‍ക്കട ഇന്ദിരാനഗര്‍ സ്വദേശിയും സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നയാളുമായ അരവിന്ദന് 52,500 രൂപയുമാണ് നഷ്ടമായത്. കുറച്ചു ദിവസം മുമ്പ് പട്ടം മരപ്പാലം സ്വദേശിനി അധ്യപികയുടെ അക്കൗണ്ടിലുണ്ടായിരുന്ന 50,000 രൂപ ചൈനയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഇതിന്‍െറ അന്വഷണം നടക്കവെയാണ് അടുത്ത തട്ടിപ്പ്.
കനറാബാങ്കിന്‍െറ മെഡിക്കല്‍ കോളജ് ശാഖയിലുള്ള വിനീതിന്‍െറ അക്കൗണ്ടില്‍നിന്ന് 11 തവണകളായാണ് പണം നഷ്ടമായത്. കഴിഞ്ഞ 11ന് വിനീത് ഡി.ടി.എച്ച് വരിസംഖ്യ പേ- ടി.എം വഴി ഓണ്‍ലൈനായി അടച്ചിരുന്നു. 15ന് രാവിലെ മുതല്‍ക്കാണ് പണം പിന്‍വലിച്ചതിന്‍െറ സന്ദേശം എസ്.എം.എസ് ആയി ലഭിച്ചത്. തുടര്‍ന്ന് വിനീത് ബാങ്കുമായി ബന്ധപ്പെടുകയും എ.ടി.എം ബ്ളോക് ചെയ്യുകയും ചെയ്തു. നോയിഡയില്‍നിന്നാണ് പണം പിന്‍വലിച്ചതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി വിനീത് പറഞ്ഞു. പണം നഷ്ടമായതിനത്തെുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത് സംബന്ധിച്ച് ബാങ്ക് അധികൃതരും പരിശോധിക്കുന്നുണ്ട്. സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ വിനീത് ഓണ്‍ ലൈന്‍ ഇടപാട് നടത്തിയ കമ്പ്യൂട്ടര്‍ പരിശോധിക്കും.
പേരൂര്‍ക്കട ഇന്ദിരനഗര്‍ സ്വദേശി അരവിന്ദന്‍െറ പട്ടം ആക്സിസ് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചെന്ന് അദ്ദേഹം പേരൂര്‍ക്കട പൊലീസിനെ അറിയിച്ചു. അഞ്ചുതവണയായി പണം പിന്‍വലിച്ചതായാണ് സന്ദേശം ലഭിച്ചത്. 52,500 രൂപ നഷ്ടമായതായാണ് അറിയിച്ചിട്ടുള്ളത്. വിവിധ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിച്ചെന്ന സന്ദേശം ലഭിച്ച അരവിന്ദന് ബാങ്ക് അവധിയായതിനാല്‍ പരാതി നല്‍കാനായിട്ടില്ല. സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി ഇ-മെയിലായി അയക്കാന്‍ പേരൂര്‍ക്കട പൊലീസ് അരവിന്ദനോട് നിര്‍ദേശിച്ചു.
എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ് പറയുമ്പോഴും അക്കൗണ്ടുകളില്‍നിന്ന് ഏതുനിമിഷവും പണം പോകാവുന്നതിന്‍െറ ഞെട്ടലിലാണ് ഇടപാടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.