കേരളത്തില്‍ സനാതന ധര്‍മങ്ങള്‍ സ്ഥാപിക്കപ്പെട്ടത് ഗുരുവിലൂടെ –ഗവര്‍ണര്‍
text_fieldsവര്‍ക്കല: ശ്രീനാരായണ ഗുരുവിന്‍െറ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തില്‍ സനാതന ധര്‍മങ്ങള്‍ സ്ഥാപിക്കപ്പെട്ടതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ ശിവഗിരി മഠത്തില്‍ സംഘടിപ്പിച്ച 162ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്‍െറ ദര്‍ശനങ്ങളും വീക്ഷണങ്ങളും കാലാതീതവും ജാതിമത ചിന്തകള്‍ക്കതീതവുമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതാവാണ് ഗുരു. ജാതി, മത, വര്‍ഗ ഭേദങ്ങളാല്‍ കലുഷിതമായിരുന്ന ഒരു കാലഘട്ടത്തില്‍നിന്ന് ഗുരു കേരളത്തെ സ്വതന്ത്രചിന്തയിലേക്കും അതുവഴി സമത്വത്തിലേക്കും നയിച്ചു. ഗുരുജയന്തി നമ്മെ ഓര്‍മിപ്പിക്കുന്നത് ചിന്താവിപ്ളവത്തിലൂടെ സമത്വത്തിലേക്ക് നടന്നുകയറിയ ഒരു സമൂഹത്തെയാണ്. ഗുരുവിന്‍െറ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തില്‍ സനാതന ധര്‍മങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. അത് കേരളത്തിന്‍െറ ദേശീയോത്സവമായ ഓണത്തിന്‍െറ ഓര്‍മപുതുക്കല്‍ കൂടിയാണ്. ഗുരുവിന്‍െറ ഏകലോകദര്‍ശനം ലോക സമാധാനത്തിനും ഭാവിജനതയുടെ അഭിവൃദ്ധിക്കും അടിസ്ഥാനമായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.