ആറന്മുള വള്ളംകളി: മല്ലപ്പുഴശ്ശേരിയും തൈമറവുംകരയും ജേതാക്കൾ
text_fieldsപത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം ജേതാക്കൾ. ബി ബാച്ചിൽ തൈമറവുംകര പള്ളിയോടവും കിരീടം നേടി. എബാച്ചിൽ 1350 മീറ്റർ ദൂരം അഞ്ച് മിനിട്ട് 19 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനത്തെത്തിയത്. ഇതേ ഇനത്തിൽ മേലുംകര പള്ളിയോടം രണ്ടാം സ്ഥാനവും മരാമൺ പള്ളിയോടം മൂന്നാം സ്ഥാനവും നേടി. വള്ളംകളി മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു.
പള്ളിയോടങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയ ബി ബാച്ചിെല ഫൈനലിൽ ആവേശകരമായ മത്സരമാണ് നടന്നത്. ഫോേട്ടാഫിനിഷിലാണ് തൈമറവുംകര ജേതാക്കളായത്. ൈതമറവുംകര ആറ് മിനിട്ട് 29 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ ഒാരോ സെക്കൻഡുകൾ പിന്നിലെത്തിയ വന്മഴി പള്ളിയോടം രണ്ടാം സ്ഥാനവും മംഗലം പള്ളിയോടം മൂന്നാം സ്ഥാനവും നേടി. ബി ബാച്ചിെൻ ഫൈനലിൽ മംഗലം പള്ളിയോടം മറിഞ്ഞത് ആശങ്കക്കിടയാക്കി. ഫിനിഷിങ് പോയൻറിലെത്തിയതിന് ശേഷമാണ് പള്ളിയോടം മറിഞ്ഞത്.
കർശന സുരക്ഷയിലാണ് ഇത്തവണ വള്ളംകളി നടന്നത്. പമ്പയിലെ മണൽപുറ്റിൽ തട്ടി പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിക്കാൻ ഇടയായ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയത്. നാല് സ്പീഡ് ബോട്ട് ഉൾപ്പെടെ 12 ബോട്ടുകൾ ജലമേളക്ക് സുരക്ഷയൊരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പമ്പയുടെ തീരത്ത് ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.