സൗമ്യ വധം: കേസിൽ അനാസ്ഥ കാണിച്ച മന്ത്രി ബാലനെ ഒഴിവാക്കണം -വി. മുരളീധരന്‍
text_fieldsതിരുവനന്തപുരം: സൗമ്യവധക്കേസ് നടത്തിപ്പില്‍ അനാസ്ഥ കാണിച്ച എ.കെ. ബാലനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പ്രതി ഗോവിന്ദച്ചാമിക്ക് ലഭിച്ച വധശിക്ഷ സുപ്രീംകോടതിയില്‍ നിലനിര്‍ത്തുന്നതില്‍ നിയമവകുപ്പ് ദയനീയമായി പരാജയപ്പെട്ടതിന്‍െറ ഉത്തരവാദിത്തം നിയമമന്ത്രിക്കാണ്. വധശിക്ഷ ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനായിരുന്നു. സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാറിന് ഇതിന് ഉത്തരവാദിത്തവുമുണ്ടായിരുന്നു. കീഴ്കോടതിയില്‍ വധശിക്ഷ ലഭിക്കാന്‍ ഇടയാക്കിയ പബ്ലിക് പ്രോസിക്യൂട്ടറുടെ ഉപദേശം ഉറപ്പുവരുത്തേണ്ട ചുമതലയും നിയമമന്ത്രിക്കായിരുന്നു. ഇതൊന്നും നിര്‍വഹിക്കാതെ ബാലിശമായ വാദമാണ് ബാലന്‍ ഉയര്‍ത്തുന്നതെന്നും മുരളീധരന്‍ കത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.