ബെവ്കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബെവ്കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഓരോ വര്‍ഷവും 10 ശതമാനം ഔട്ട് ലെറ്റുകള്‍ പൂട്ടുക എന്ന മുൻ സർക്കാറിന്‍റെ മദ്യനയം മാറും. ഈ വിഷയത്തിൽ ഒക്ടോബർ രണ്ടിന് മുമ്പു തന്നെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്യനയം മാറ്റുന്ന കാര്യത്തിൽ സെപ്റ്റംബർ 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അന്തിമ തീരുമാനമുണ്ടാകും. ദേശീയപാതയോരത്തെ ഔട്ട് ലെറ്റുകള്‍ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ചാകും പുതിയ ഉത്തരവ് ഇറക്കുക. ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് നിലവിലെ മദ്യനയത്തിലെ നിർദേശത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നും രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് സർക്കാറിന്‍റെ മദ്യനയം തുടർന്നാൽ 306 ഔട്ട് ലെറ്റുകള്‍ ഒക്ടോബർ രണ്ടിന് പൂട്ടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.