പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം -രാം മാധവ്
text_fieldsകോഴിക്കോട്: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും വരുന്ന യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഈ വിഷയം ഉന്നയിക്കുമെന്നും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ഉറിയില്‍ കരസേനയുടെ ബേസ് ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു രാം മാധവിന്‍റെ പ്രതികരണം. സെപ്റ്റംബര്‍ 23 മുതല്‍ 25വരെ കോഴിക്കോട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള ഭീകരപ്രവര്‍ത്തനത്തിന്‍െറ കേന്ദ്രമായി പാകിസ്താന്‍ മാറിയിരിക്കുകയാണ്. ലോകത്ത് നടക്കുന്ന ഭൂരിപക്ഷം ഭീകരാക്രമങ്ങളുടെയും ഉറവിടം പാകിസ്താനാണ്. ലോകം പാകിസ്താനെ ഭീകരരാജ്യമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ തീവ്രവാദ അക്രമങ്ങളിലൂടെ പാകിസ്താന്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ നേരയെയാണ് തോക്കെടുക്കുന്നത്. അതിര്‍ത്തിയിലുള്ള പൗരന്മാരെ അവര്‍ കൊല്ലുകയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളോടും അയല്‍രാജ്യത്തോടും ലോകത്തോടും ഇതിന് പാകിസ്താന്‍ കണക്ക് പറയേണ്ടിവരും. സംയമനത്തിന്‍റെയും സ്വയം നിയന്ത്രണത്തിന്‍റെയും നയതന്ത്രത്തിന്‍റെയും വഴി അടഞ്ഞുവെന്നും ഇനി പാകിസ്താന്‍റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.