പൊന്‍കുന്നം വിദേശമദ്യശാലയിലെ കവര്‍ച്ച; ജീവനക്കാരനടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍
text_fieldsപൊന്‍കുന്നം: കണ്‍സ്യൂമര്‍ഫെഡിന്‍െറ പൊന്‍കുന്നത്തെ മദ്യവില്‍പനശാലയില്‍നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നകേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഒരാള്‍ ഈ വില്‍പനശാലയിലെ ജീവനക്കാരനും മറ്റു രണ്ടുപേര്‍ ഇടുക്കി ജില്ലയിലെ മറ്റൊരു മദ്യവില്‍പനശാലയിലെ ജീവനക്കാരുമാണെന്നാണ് സൂചന. തെളിവുശേഖരണം പൂര്‍ത്തിയാകുന്നതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
മദ്യവില്‍പനശാലയില്‍ സൂക്ഷിച്ച 18ലക്ഷം രൂപയാണ് സേഫ് കുത്തിപ്പൊളിച്ച് കവര്‍ന്നത്. തുടക്കത്തില്‍തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നു. നാലുലക്ഷത്തിലേറെ രൂപ സേഫിനുള്ളില്‍ ബാക്കിവെച്ചതും പൊലീസിന് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അവസാനഘട്ടത്തിലേക്കത്തെുന്നത്. ജീവനക്കാരുടെ ഫോണ്‍വിളികളുടെ രേഖകള്‍ പരിശോധിച്ചതിലൂടെയാണ് നിര്‍ണായകവിവരം ലഭിക്കുന്നത്.
കസ്റ്റഡിയിലായ ജീവനക്കാരന്‍െറ ഫോണില്‍നിന്ന് അടിമാലി മേഖലയിലെ രണ്ടുജീവനക്കാരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തെളിവ് ലഭിച്ചു. മുമ്പ് ഇയാള്‍ അടിമാലിയിലെ വില്‍പനശാലയില്‍ ജോലിചെയ്തിരുന്നു. ഈ കാലയളവില്‍ 2015 മേയില്‍ ഈ ശാലയില്‍ തീപിടിത്തമുണ്ടായി മദ്യം പൂര്‍ണമായി നശിച്ചിരുന്നു. ഏറെ വിവാദമുയര്‍ത്തിയ തീപിടിത്തക്കേസ് പിന്നീട് കെട്ടടങ്ങുകയായിരുന്നു. ഇവിടെനിന്ന് ജീവനക്കാരെ സ്ഥലംമാറ്റിയ കൂട്ടത്തിലാണ് ഇയാള്‍ പൊന്‍കുന്നത്തേക്കത്തെിയത്. മറ്റിടങ്ങളില്‍ ജോലി ചെയ്തപ്പോഴും പല പ്രശ്നങ്ങളും ഉണ്ടായതും പൊലീസിന് സംശയമുയര്‍ത്തി. തുടര്‍ന്നാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ഞായറാഴ്ച അടിമാലിയിലത്തെിയ അന്വേഷണസംഘം ഇവിടെനിന്ന് മറ്റ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തിന്‍െറ പിന്‍വശത്തെ മൂന്ന് ഷട്ടറുകളില്‍ ഒന്നുമാത്രം അകത്തുനിന്ന് പൂട്ടാതിരുന്നതും മദ്യ കുപ്പികള്‍ അടുക്കാതിരുന്ന ഈ ഷട്ടര്‍ കൃത്യമായി തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകയറിയതും ജീവനക്കാരിലേക്ക് അന്വേഷണം എത്താന്‍ ഇടയാക്കി. താക്കോല്‍ ഉപയോഗിച്ച് സേഫ് തുറന്നുതന്നെയാണ് പണം അപഹരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.