അണികളെ അടക്കിനിര്‍ത്തിയിട്ട് അക്രമരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാം –കോടിയേരി
text_fieldsതിരുവനന്തപുരം: സ്വന്തം അണികളെ അടക്കിനിര്‍ത്തിയശേഷമാണ് ബി.ജെ.പി അക്രമരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് നടത്തുന്ന അക്രമങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്രസംഘത്തെ അയച്ച് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാതെ ആര്‍.എസ്.എസ് എന്തു നാടകം നടത്തിയാലും ജനങ്ങള്‍ അംഗീകരിക്കില്ല. ആര്‍.എസ്.എസ് ആയുധം താഴെവെച്ചാല്‍ കേരളത്തിലാകെയും കണ്ണൂര്‍ജില്ലയില്‍ പ്രത്യേകിച്ചും അക്രമരാഷ്ട്രീയം അവസാനിക്കും. തെരഞ്ഞെടുപ്പിനുശേഷം അക്രമങ്ങള്‍ക്കും കൊലപാതകത്തിനും തുടക്കമിട്ടത് ആര്‍.എസ്.എസാണ്. കണ്ണൂര്‍ ജില്ലയില്‍ അക്രമസംഭവങ്ങള്‍ പഠിക്കാനെന്ന പേരില്‍ എത്തിയ ബി.ജെ.പി കേന്ദ്രസംഘം പരക്കെ അക്രമത്തിന് പ്രോത്സാഹനം നല്‍കിയാണ് തിരിച്ചുപോയത്.
ഡല്‍ഹിയില്‍ എ.കെ.ജി ഭവന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരാണ് കേരളത്തില്‍ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനത്തെിയത്. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ദക്ഷിണ കന്നട എം.പി നളിന്‍കുമാര്‍ കട്ടീലും ഈ സംഘത്തിന്‍െറ ഭാഗമായിരുന്നു. സംഘം തലശ്ശേരിയില്‍ ക്യാമ്പ് ചെയ്തതിനുപിന്നാലെയാണ് കോടിയേരിമേഖലയില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.