പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മധ്യപ്രദേശ് എം.എല്‍.എമാരെ തടഞ്ഞു
text_fieldsതിരുവനന്തപുരം: മധ്യപ്രദേശില്‍നിന്നുള്ള എം.എല്‍.എമാരുള്‍പ്പെട്ട സംഘത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തടഞ്ഞു. ക്ഷേത്രം കമാന്‍ഡിങ് ഓഫിസര്‍ ശ്രീകുമാറാണ് എം.എല്‍.എമാരടങ്ങിയ 25അംഗ സംഘത്തെ തടഞ്ഞത്. എക്സിക്യൂട്ടിവ് ഓഫിസറുടെ അനുമതിയോടെ ക്ഷേത്രത്തില്‍ കടന്ന സംഘത്തെ തടഞ്ഞത് ഗുരുതര വീഴ്ചയാണെന്ന് ക്ഷേത്രത്തിന്‍െറ ചുമതലയുള്ള ഡി.സി.പി തമ്പി എസ്. ദുര്‍ഗാദത്ത് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നും ഉടന്‍ സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറിന് റിപ്പോര്‍ട്ട് കൈമാറുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഞായറാഴ്ച രാവിലെ 8.30നാണ് മധ്യപ്രദേശില്‍നിന്നുള്ള സംഘം ക്ഷേത്രത്തിലത്തെിയത്. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീശിനെ സന്ദര്‍ശിച്ച സംഘത്തിന് ദര്‍ശനത്തിനു വേണ്ട ഒരുക്കം അദ്ദേഹം ഉറപ്പാക്കി.
വി.ഐ.പി പരിഗണന നല്‍കി ദര്‍ശനസൗകര്യം ഒരുക്കാന്‍ ക്ഷേത്രം പി.ആര്‍.ഒയെ അദ്ദേഹം ചുമതലപ്പെടുത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ പി.ആര്‍.ഒ പ്രത്യേക കവര്‍നോട്ടോടെ കത്ത് നല്‍കുകയും അകമ്പടിക്ക് പൊലീസുകാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, കത്തുമായി അകത്തുകടന്ന സംഘത്തെ ക്ഷേത്രം ഗാര്‍ഡുകളുടെ ചുമതലയുള്ള കമാന്‍ഡിങ് ഓഫിസര്‍ തടയുകയായിരുന്നു. പി.ആര്‍.ഒയുടെ കത്ത് കാണിച്ചിട്ടും കമാന്‍ഡിങ് ഓഫിസര്‍ വഴങ്ങിയില്ല. ദര്‍ശനത്തിന് പൊതുവഴിയിലൂടെ പോകണമെന്നും പ്രത്യേക സജ്ജീകരണം ഒരുക്കാന്‍ കഴിയില്ളെന്നും പറഞ്ഞായിരുന്നു തടഞ്ഞത്. എം.എല്‍.എമാരുടെ സംഘമാണെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ലത്രെ. ഇതോടെ ഇവരെ അകമ്പടിസേവിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഡി.സി.പിയെ വിവരമറിയിച്ചു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയാണ് എം.എല്‍.എമാരെ കടത്തിവിട്ടത്.
എം.എല്‍.എമാരോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ എം.എല്‍.എമാരുടെ സെക്യൂരിറ്റി സംഘം ഡി.സി.പിക്ക് പരാതി നല്‍കി. ഇതിനത്തെുടര്‍ന്നാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.