10 വര്‍ഷം മുമ്പത്തെ കൊലക്കേസ് പ്രതിയെത്തേടി ലുക്ക് ഒൗട്ട് നോട്ടീസ്
text_fieldsകാസര്‍കോട്: ചെര്‍ക്കളയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസില്‍ പത്ത് വര്‍ഷത്തോളം കഴിഞ്ഞിട്ടും പ്രതിയെ കണ്ടത്തൊനാവാതെ പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കി. കൊലയാളിയെന്ന് സംശയിക്കുന്ന യുവാവിന്‍െറ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് കാസര്‍കോട് പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
കോലാച്ചിയടുക്കത്തെ ജാനകി(35) കൊല്ലപ്പെട്ട കേസില്‍ മധൂര്‍ വില്ളേജില്‍ ചെട്ടുംകുഴിയിലെ ദാമോദരന്‍ എന്ന ദാമുവിനെ(50)യാണ് പൊലീസ് തിരയുന്നത്.
2007 ജനുവരി 28ന് രാത്രിയിലാണ് ജാനകിയെ ചെര്‍ക്കള, പാടി റോഡില്‍ കോളിക്കട്ടയിലെ ക്വാര്‍ട്ടേഴ്സിന്‍െറ മതിലിനു സമീപം മരിച്ച നിലയില്‍ കണ്ടത്. നഗ്നയാക്കിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
അന്നത്തെ സി.ഐ വി.കെ. ഫസലുദ്ദീന്‍െറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊല നടത്തിയത് ദാമോദരന്‍ ആണെന്ന് സൂചന ലഭിച്ചിരുന്നു. ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ആശാരിപ്പണി നടത്തിയിരുന്ന ഇയാള്‍ സംഭവത്തിന് ശേഷം ഒളിവിലാണ്.
അടുത്തകാലത്ത് പിതാവ് മരിച്ചപ്പോള്‍ ദാമോദരന്‍ നാട്ടിലത്തെിയേക്കുമെന്ന പ്രതീക്ഷയില്‍ പൊലീസ് വലവിരിച്ച് കാത്തിരുന്നു. പിതൃതര്‍പ്പണ ചടങ്ങ് നടന്ന തൃക്കണ്ണാട് ക്ഷേത്ര പരിസരത്തും പൊലീസുകാരത്തെിയിരുന്നെങ്കിലും കാണാനായില്ല. ഈ സാഹചര്യത്തിലാണ് പിടികിട്ടാപ്പുള്ളിയായി ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയത്.
വിവരങ്ങള്‍ ലഭിക്കുന്നവര്‍ കാസര്‍കോട് ഡിവൈ.എസ്.പിയെ 9497990147 എന്ന നമ്പറിലോ ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ എന്നിവരെ 9497987217, 9497980934 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.