ജിഷ വധക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമെന്ന് പൊലീസ്
text_fieldsകൊച്ചി: ജിഷ വധക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി പൊലീസ്. താന്‍ പ്രതിയല്ളെന്ന് അമീറുല്‍ ഇസ്ലാം പറഞ്ഞതായി സഹോദരന്‍ ബദറുല്‍ ഇസ്ലാമിന്‍െറ വെളിപ്പെടുത്തല്‍ ഇതിന്‍െറ ഭാഗമാണെന്ന് പൊലീസ് പറയുന്നു. ജിഷയുടെ വസ്ത്രത്തില്‍നിന്ന് ലഭിച്ച ഉമിനീരും നഖത്തില്‍നിന്ന് ലഭിച്ച തൊലിയുമടക്കം നാല് ഡി.എന്‍.എ പരിശോധനഫലം കൊല നടത്തിയത് അമീറുല്‍ ഇസ്ലാമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് കണ്ടുകിട്ടിയ അമീറുല്‍ ഇസ്ലാമിന്‍െറ ചെരിപ്പില്‍ പുരണ്ടിരുന്ന രക്തം ജിഷയുടെതാണെന്നും വ്യക്തമായിട്ടുണ്ട്.
ജിഷയെ കൊന്നത് തന്‍െറ സുഹൃത്ത് അനാറുല്‍ ഇസ്ലാമാണെന്ന് അമീറുല്‍ ഇസ്ലാം പറഞ്ഞെന്നാണ് സഹോദരന്‍െറ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം ജയിലില്‍ വെച്ചാണ് അമീറുല്‍ ഇസ്ലാം ഇത് പറഞ്ഞതെന്നും സഹോദരന്‍ വ്യക്തമാക്കി. എന്നാല്‍, തനിക്ക് അനാറിനെ അറിയില്ളെന്നും സഹോദരന്‍ പറഞ്ഞു.
അറസ്റ്റിനുശേഷം ചോദ്യം ചെയ്യല്‍ വേളയില്‍ പല കഥകളും വിരുദ്ധ മൊഴികളും പ്രതി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. അത് ആവര്‍ത്തിക്കുകയാണ്. അസമില്‍ അന്വേഷിച്ചപ്പോള്‍ അനാറുല്‍ ഇസ്ലാം എന്ന ഒരുസുഹൃത്ത് അമീറുല്‍ ഇസ്ലാമിന് ഇല്ളെന്ന് വ്യക്തമായി. പ്രതി താമസിച്ച കുറുപ്പംപടിയിലെ കെട്ടിടത്തിലും അത്തരം ഒരാള്‍ താമസിച്ചിട്ടില്ളെന്നും വ്യക്തമായി. ചോദ്യംചെയ്യല്‍ വേളയില്‍ പ്രതി പേരും നാടുംപോലും തെറ്റിച്ചുപറഞ്ഞു. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് യാഥാര്‍ഥ്യം വ്യക്തമാക്കിയത്. അമീറുല്‍ ഇസ്ലാമിന്‍െറ വലതുചൂണ്ടുവിരലില്‍ ജിഷയുടെ കടിയേറ്റ് മുറിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഇയാളുടെ രക്തം ജിഷയുടെ വീടിന്‍െറ അടുക്കളയുടെ കട്ടളയില്‍ പതിഞ്ഞത്. ഈ രക്തക്കറ അമീറിന്‍െറതാണെന്ന് തെളിഞ്ഞു.
ഡി.എന്‍.എ പരിശോധനക്ക് സാമ്പ്ള്‍ എടുത്തത് ആദ്യസംഘമായിരുന്നു. അമീറുല്‍ ഇസ്ലാമിന്‍െറ അറസ്റ്റിനുശേഷം ഇതുമായി സാമ്യമുണ്ടോയെന്നാണ് പുതിയ സംഘം നോക്കിയത്. സാമ്യമുണ്ടെന്ന് തെളിഞ്ഞപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.