ഫേസ്ബുക്കിന്‍െറ പിഴവ് കണ്ടെത്തിയ വിദ്യാര്‍ഥിക്ക് 10.70 ലക്ഷം രൂപ പാരിതോഷികം
text_fieldsകൊല്ലം: മറ്റുള്ളവരുടെ ഫേസ്ബുക് പേജുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാനോ തെറ്റായവിവരങ്ങള്‍ അപ്ലോഡ് ചെയ്യാനോ കഴിയുമെന്ന് തെളിയിച്ച മുണ്ടയ്ക്കല്‍ ശിവവിലാസത്തില്‍ അരുണിന് ഫേസ്ബുക്കിന്‍െറ പാരിതോഷികം.10.70 ലക്ഷം രൂപയാണ് പിഴവ് കണ്ടത്തെിയതിന് സമ്മാനം. ചാത്തന്നൂര്‍ എം.ഇ.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റിലെ നാലാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അരുണ്‍. ശനിയാഴ്ച പുലര്‍ച്ചെ 2.32നാണ് അരുണ്‍ എസ്. കുമാറിന്‍െറ ഇ-മെയിലിലേക്ക് ഫേസ്ബുക് സീനിയര്‍ സെക്യൂരിറ്റി എന്‍ജിനീയര്‍ നീല്‍പൂളിന്‍െറ സന്ദേശമത്തെിയത്.
‘നിങ്ങളുടെ സേവനത്തിന് ഫേസ്ബുക്കിന്‍െറ പാരിതോഷികമായി 16,000 ഡോളര്‍ അനുവദിച്ചിരിക്കുന്നു’ എന്നായിരുന്നു സന്ദേശം. ഫേസ്ബുക് പേജില്‍ നുഴഞ്ഞുകയറി ഡാറ്റാബേസും റെക്കോഡുകളും മാറ്റിമറിക്കാനും ഇല്ലാതാക്കാനും കഴിയുമെന്ന് കണ്ടത്തെി അരുണ്‍ റിപ്പോര്‍ട്ട് ചെയ്തത് ആഗസ്റ്റ് 29നാണ്. അരുണിന്‍െറ കണ്ടത്തെല്‍ അംഗീകരിച്ച സെക്യൂരിറ്റി ടീം രണ്ടു മണിക്കൂറിനുള്ളില്‍ ന്യൂനത പരിഹരിച്ചു. നേരത്തെ ഫേസ്ബുക്കിന്‍െറ നിലനില്‍പിനുതന്നെ ഭീഷണിയാകാവുന്ന രണ്ട് സുപ്രധാന പിഴവുകള്‍ കണ്ടത്തെിയതിന് അരുണിനെ ലാസ്വെഗാസിലേക്ക് കഴിഞ്ഞ ആഗസ്റ്റില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചിരുന്നു. അമേരിക്ക സന്ദര്‍ശിക്കാന്‍ പത്തുവര്‍ഷത്തെ വിസയും നല്‍കി.
അരുണ്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നാല് വൈറ്റ്ഹാറ്റ് ഹാക്കര്‍മാരെയാണ് ഫേസ്ബുക് ക്ഷണിച്ചുവരുത്തിയത്. രണ്ടുമണിക്കൂര്‍ കൂടിക്കാഴ്ചയില്‍ ഫേസ്ബുക് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക് സെക്യൂരിറ്റി ടീം ചോദിച്ചറിഞ്ഞു. ഗൂഗ്ളിലെയും ഫേസ്ബുക്കിലെയും സാങ്കേതിക പാളിച്ചകള്‍ സദുദ്ദേശത്തോടെ കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യുന്ന വൈറ്റ്ഹാറ്റ് ഹാക്കര്‍മാരുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ പത്താം പേരുകാരനാണ് അരുണ്‍. ഇരുന്നൂറോളം പേരുടെ പട്ടികയിലെ ഏക മലയാളിയും അരുണാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.