ബ്രൂസെല്ളോസിസ് ബാധിച്ച പശുക്കളെ കടത്താനുള്ള അനുമതി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചു
text_fieldsതൃശൂര്‍: കേരള വെറ്ററിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്നിലെ ഫാമില്‍ ബ്രൂസെല്ളോസിസ് (മാള്‍ട്ടപ്പനി) ബാധിച്ച 84 പശുക്കളെ കൊന്ന് വളമാക്കി മാറ്റാന്‍ മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് കൊണ്ടുവരാന്‍ നല്‍കിയ അനുമതി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചു. ബന്ധപ്പെട്ട നിയമം ഇത് അനുവദിക്കാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഈമാസം 15ന് നല്‍കിയ അനുമതിപത്രം പിന്‍വലിക്കുകയാണെന്ന് വെറ്ററിനറി സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് തിങ്കളാഴ്ച അയച്ച കത്തില്‍ ബോര്‍ഡ് സെക്രട്ടറി വ്യക്തമാക്കി.
രോഗം ബാധിച്ച മൃഗങ്ങളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഒരുക്കിയ കവചിത വാഹനങ്ങളിലോ സമാനമായ സംവിധാനങ്ങളിലോ തിരുവിഴാംകുന്നിലെ ഉരുക്കളെ മണ്ണുത്തിയിലേക്ക് മാറ്റുന്നതില്‍ വിരോധമില്ളെന്നാണ് ഈമാസം 15ന് ബോര്‍ഡ് സര്‍വകലാശാലയെ അറിയിച്ചിരുന്നത്. ഉരുക്കളെ നീക്കുന്നതില്‍ ബോര്‍ഡിന് എതിര്‍പ്പില്ളെന്ന് സര്‍വകലാശാല പ്രചരിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് പത്രവാര്‍ത്തകള്‍ വന്നതോടെയാണ് ബോര്‍ഡ് പുതിയ തീരുമാനം അറിയിച്ചത്. 2009ലെ പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ആന്‍ഡ് കണ്ടേജിയസ് ഡിസീസസ് ഇന്‍ അനിമല്‍സ് ആക്ടിലെ സെക്ഷന്‍ 11 അനുസരിച്ച് ഇത്തരത്തില്‍ മാരകരോഗം ബാധിച്ച കന്നുകാലികളെയോ അവയുടെ ജഡമോ പ്രസ്തുത പ്രദേശത്തുനിന്ന് നീക്കാന്‍ പാടില്ളെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അനുമതി പിന്‍വലിക്കുന്നതെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. പ്രശ്നം നിയമം അനുശാസിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യണമെന്നും സര്‍വകലാശാലയോട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
മൃഗക്ഷേമ ബോര്‍ഡ് അനുമതി പിന്‍വലിച്ച സാഹചര്യത്തില്‍ വിദഗ്ധസമിതി യോഗം ചേര്‍ന്ന് ബദല്‍ മാര്‍ഗം തേടുമെന്ന് കേരള വെറ്ററിനറി സര്‍വകലാശാലാ രജിസ്ട്രാര്‍ പറഞ്ഞു.
ഇതിനായി വിദഗ്ധസമിതി ഉടന്‍ യോഗം ചേരും. രോഗം ബാധിച്ച മൃഗങ്ങളെ കടത്താന്‍ സര്‍വകലാശാലക്ക് ഒരു കവചിത വാഹനമുണ്ട്. അതില്‍ മറ്റുചില സംവിധാനങ്ങള്‍ കൂടി സജ്ജീകരിച്ച് ഈയാഴ്ച തന്നെ തിരുവിഴാംകുന്നില്‍നിന്ന് ഉരുക്കളെ മണ്ണുത്തിയില്‍ എത്തിക്കാനായിരുന്നു ശ്രമം.
കഴിഞ്ഞദിവസം മൃഗക്ഷേമ ബോര്‍ഡ് ഇതിന് അനുമതി നല്‍കിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ നീങ്ങുകയായിരുന്നു. അനുമതി പിന്‍വലിച്ചത് പുന$പരിശോധിക്കണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം, ബദല്‍ മാര്‍ഗം തേടുകയാണെന്നും രജിസ്ട്രാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.