Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2016 12:22 PM GMT Updated On
date_range 20 Sep 2016 12:22 PM GMTവിവാഹ ചടങ്ങിനിടയിലെ ആഭാസം മരണക്കളിയായി
text_fieldsbookmark_border
കാസര്‍കോട്: വിവാഹ ചടങ്ങിനിടെ വരന്‍െറ സുഹൃത്തുക്കളായി എത്തുന്നവര്‍ നടത്തുന്ന അതിക്രമങ്ങളും ആഭാസങ്ങളും മരണത്തില്‍ കലാശിക്കുന്ന അവസ്ഥയിലത്തെി. കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണിന് സമീപം വരന്‍െറ സുഹൃത്തുക്കളെന്ന് പറഞ്ഞത്തെിയ യുവാക്കള്‍ മണിയറയില്‍ അതിക്രമം കാട്ടിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ വിവാഹ വീടിനെ മരണവീടാക്കി മാറ്റി. വധുവിന്‍െറ ബന്ധുവായ വയോധികനാണ് യുവാക്കളുമായുണ്ടായ വാക്കേറ്റം ബലപ്രയോഗത്തിലത്തെിയപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചത്.
വരനോടൊപ്പമത്തെിയ ചിലര്‍ മണിയറയില്‍ പേക്കൂത്ത് നടത്തിയതിനെ വധുവിന്‍െറ വീട്ടിലെ മുതിര്‍ന്നവര്‍ എതിര്‍ത്തതോടെയാണ് വാക്കുതര്‍ക്കവും ബലപ്രയോഗവുമുണ്ടായത്. ഇതിനിടയില്‍ കുഴഞ്ഞുവീണയാളെ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരാതി നല്‍കാന്‍ ആരും തയാറാകാഞ്ഞതിനാല്‍ സംഭവം അവിടെയൊതുങ്ങി.
വിവാഹ നാളില്‍ രാത്രി വധൂഗൃഹത്തില്‍ എത്തേണ്ട വരനെ കാറില്‍ പിടിച്ചുകയറ്റി അസമയത്ത് നഗരത്തില്‍ ചുറ്റിക്കറങ്ങിയ സംഘത്തെ പൊലീസ് പിടികൂടിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. ഉപ്പള സ്വദേശിയായ യുവാവിനെയാണ് വധൂഗൃഹത്തിലേക്ക് പോകാന്‍ അനുവദിക്കാതെ കാറിലിരുത്തി നഗരം ചുറ്റിയത്. വരനെ മണിയറയില്‍ കയറാന്‍ വിട്ടുകൊടുക്കുന്നതിന് വധുവിന്‍െറ വീട്ടുകാര്‍ പണം നല്‍കണമെന്നായിരുന്നു സുഹൃത്തുക്കളായി എത്തിയവരുടെ ആവശ്യം. കാസര്‍കോട് സി.ഐ അബ്ദുറഹീമിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്, വരനോടൊപ്പം മൂന്നു കാറുകളിലായി കറങ്ങുകയായിരുന്നു 13 യുവാക്കളെ പിടികൂടിയത്. വരനെ വധൂഗൃഹത്തിലത്തെിച്ച ശേഷം സുഹൃത്തുക്കളെ രാവിലെ വരെ പൊലീസ് സ്റ്റേഷനിലിരുത്തി ക്ളാസെടുത്താണ് വിട്ടയച്ചത്.
ലക്ഷങ്ങള്‍ ചെലവഴിച്ച് സജ്ജീകരിച്ച ഫര്‍ണിച്ചറും അലങ്കാര വസ്തുക്കളും മണിയറയില്‍ കയറി തകര്‍ത്ത് അലങ്കോലമാക്കുകയാണ് വരനോടൊപ്പം എത്തുന്നവരുടെ പ്രധാന വിനോദം. വരനെയും വധുവിനെയും വീട്ടില്‍ കയറാന്‍ അനുവദിക്കാതെ വാഹനത്തില്‍ ചുറ്റിക്കറങ്ങല്‍ അടുത്തകാലത്ത് തുടങ്ങിയ ഏര്‍പ്പാടാണ്. വരനെ വധുവിന്‍െറ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ 25000 രൂപവരെ സുഹൃത്തുക്കള്‍ക്ക് പാരിതോഷികമായി നല്‍കേണ്ടി വന്ന അനുഭവവും ഒരു രക്ഷിതാവ് പങ്കുവെച്ചു. വിവാഹദിനത്തിലെ ആഭാസങ്ങളുടെ പേരില്‍ വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നത വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് ഇടയാക്കിയ അനുഭവവും കാസര്‍കോട്ടുകാര്‍ക്കുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story