ബി.ആര്‍.സികളിലെ പ്യൂണുമാരെ പിരിച്ചുവിട്ടു
text_fieldsകണ്ണൂര്‍: എസ്.എസ്.എ ബ്ളോക് റിസോഴ്സ് സെന്‍ററുകളില്‍ താല്‍ക്കാലിക ജീവനക്കാരായ പ്യൂണുമാരെ പിരിച്ചുവിട്ടു. ദിവസ വേതനാടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്നവരെയാണ് ഒഴിവാക്കിയത്. തസ്തിക തുടരേണ്ടതില്ളെന്ന എസ്.എസ്.എ സംസ്ഥാന ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് വിവിധ ജില്ലകളില്‍നിന്ന് ഇവരെ ഒഴിവാക്കിത്തുടങ്ങിയത്. കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ബി.ആര്‍.സികളില്‍ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഫോണ്‍വഴി ഇവരെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ 10 ബി.ആര്‍.സികളിലെ പ്യൂണുമാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 15 ബി.ആര്‍.സികളില്‍ പത്തിടത്ത് മാത്രമാണ് നിലവില്‍ പ്യൂണുമാരുള്ളത്. അഞ്ചു വര്‍ഷമായി ജോലി ചെയ്തുവരുന്നവരാണ് ഇതുവഴി തൊഴില്‍രഹിതരായത്. ഭിന്നശേഷിക്കാരും ജോലി നഷ്ടപ്പെട്ടവരില്‍പെടും. ഈ മാസം ആദ്യം പത്തനംതിട്ടയിലാണ് ആദ്യ പിരിച്ചുവിടല്‍ നടന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓണത്തിനുമുമ്പുതന്നെ പ്യൂണുമാരെ ഒഴിവാക്കിയിരുന്നു. മറ്റു ജില്ലകളില്‍ പിരിച്ചുവിടല്‍ നടന്നുവരുകയാണ്. 350 രൂപയാണ് ഇവര്‍ക്ക് ദിവസവേതനമായി ലഭിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഇത് 600 രൂപയാക്കിയിരുന്നു. എന്നാല്‍, മൂന്നു മാസം മാത്രമാണ് ലഭിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ വീണ്ടും 350 രൂപയാക്കി കുറച്ചു. ഇന്‍റര്‍വ്യൂ നടത്തി നിയമന ഉത്തരവ് നല്‍കിയാണ് ഇവരെ ജോലിയില്‍ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ ജില്ലയിലെ പ്യൂണുമാര്‍ക്ക് ചൊവ്വാഴ്ചയാണ് ജോലിയില്‍നിന്ന് ഒഴിവാക്കിയതായി അറിയിപ്പ് നല്‍കിയത്. മുന്‍കൂട്ടി അറിയിപ്പൊന്നുമില്ലാതെയാണ് പൊടുന്നനെ ഫോണ്‍വഴി ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയതെന്ന് ജോലി നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നു. എന്നാല്‍, തസ്തിക ഇല്ലാതായിട്ട് രണ്ടു വര്‍ഷമായെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പിന്നീട് ഒഴിവുള്ള സെന്‍ററുകളില്‍ പുതിയ നിയമനം നടത്താതെ നേരത്തേയുള്ളവര്‍ തുടരുകയായിരുന്നു. എസ്.എസ്.എക്കുള്ള കേന്ദ്ര ഫണ്ടില്‍നിന്നാണ് വേതനം നല്‍കിയിരുന്നത്. എന്നാല്‍, നിലവില്‍ കേന്ദ്ര ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ജില്ലാ ഓഫിസുകളുടെ മാനേജ് ചിലവില്‍നിന്നാണ് പ്യൂണുമാരുടെ വേതനത്തിനുള്ള തുക കണ്ടത്തെുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികബാധ്യതയും തസ്തിക പുന$സൃഷ്ടിക്കേണ്ടതില്ളെന്ന സര്‍ക്കാറിന്‍െറ തീരുമാനവുമാണ് കൂട്ട പിരിച്ചുവിടലിനു പിന്നില്‍. വര്‍ഷങ്ങളായി മുഴുവന്‍സമയം തുച്ഛവരുമാനത്തിന് ജോലി ചെയ്തുവരുന്നവരാണ് സര്‍ക്കാറിന്‍െറ പുതിയ തീരുമാനത്തോടെ പെരുവഴിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.