ജിഷ വധം: രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് കുറ്റപത്രത്തില്‍ മറുപടി
text_fieldsകൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ കോലാഹലങ്ങള്‍ സൃഷ്ടിച്ച ആരോപണങ്ങള്‍ക്ക് കുറ്റപത്രത്തില്‍ മറുപടി. ജിഷയുടെ പിതൃത്വം സംബന്ധിച്ച അപവാദങ്ങള്‍ക്കാണ് 1300ഓളം പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ടിലൂടെ പൊലീസ് ഉത്തരം നല്‍കുന്നത്. ജിഷയുടെയും പിതാവ് പപ്പുവിന്‍െറയും ഡി.എന്‍.എ സമാനമാണെന്ന് തെളിഞ്ഞതോടെ ആരോപണങ്ങളുടെ പുകമറയാണ് നീങ്ങുന്നത്. ജിഷയുടെ പിതാവ് പ്രമുഖ രാഷ്ട്രീയ നേതാവാണെന്ന തരത്തിലുള്ള അപവാദങ്ങളാണ് വന്‍ പ്രചാരം നേടിയത്.
ഇതിന് പിന്നാലെ കൊലപാതകത്തിലും രാഷ്ട്രീയ ബന്ധങ്ങള്‍ സംശയിച്ചിരുന്നു. ഒരു പരിധി വരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ തിരിച്ചടിക്കും ഇത് കാരണമായി. ഇത്തരം ഒരു ആരോപണം നിലനില്‍ക്കെ കേസ് കോടതിയിലത്തെിയാല്‍ പ്രതിഭാഗം ഇത് ഉയര്‍ത്തിക്കാണിക്കുമെന്നും വിചാരണയില്‍ ഇത് തിരിച്ചടി സൃഷ്ടിച്ചേക്കാമെന്നുമുള്ള വിലയിരുത്തലിനത്തെുടര്‍ന്നാണ് ഡി.എന്‍.എ പരിശോധന നടത്താന്‍ പൊലീസ് തയാറായത്.
കൊലപാതകം നടത്തിയത് സമീപവാസികളിലാരോ ആണെന്ന സംശയത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളെയും സമീപവാസികളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് പലവുരു ചോദ്യം ചെയ്തിരുന്നു.
ഒരു മാസത്തിലേറെ ഇത്തരത്തില്‍ കേസ് നീങ്ങിയ ശേഷമാണ് അമീറുല്‍ ഇസ്ലാമിനെക്കുറിച്ച വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്.
കുറ്റകൃത്യം നടത്തിയത് അമീറുല്‍ ഇസ്ലാമാണെന്ന് കുറ്റകൃത്യത്തിന്‍െറ തൊട്ടുമുമ്പുള്ള ദിവസത്തെ കാര്യങ്ങള്‍ മുതല്‍ വിശദീകരിച്ചാണ് പൊലീസ് കുറ്റപത്രം ഒരുക്കിയിരിക്കുന്നത്.ജിഷ കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസം വീട്ടിലേക്ക് ആരോ കല്ളെറിഞ്ഞിരുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയുടെയും കൊലപാതക ദിവസം രാവിലെ പശുവിനെ മേയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ ജിഷയുടെ വീടിന് അടുത്തുവെച്ച് അമീറുല്‍ ഇസ്ലാമുമായി സംസാരിച്ചെന്നുമുള്ള അമീറുല്‍ ഇസ്ലാമിന്‍െറ വാടകവീടിന്‍െറ ഉടമയുടെയും മൊഴിയിലൂടെയാണ് പൊലീസ് അയാളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നത്. അന്നേ ദിവസം ജിഷയെ കണ്ടവരുടെ മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രതി ഇത്തരം ക്രൂരകൃത്യം ചെയ്യുമെന്നതിന് ശക്തിപകരാന്‍ അയാളുമായി ഏറ്റവും അടുപ്പമുള്ളവരുടെ മൊഴികളാണ് ചേര്‍ത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.