സ്കൂള്‍ കായികമേളക്ക് സര്‍ക്കാര്‍ ഫണ്ട്
text_fieldsതൃശൂര്‍:സ്കൂള്‍ കായികമേള നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കി. ബാലാവകാശ കമീഷന്‍ ഇടപെടല്‍ മൂലം എട്ടാംക്ളാസ് വരെയുള്ള കുട്ടികളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് പാടില്ളെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതുമൂലം കലാ,കായിക,ശാസ്ത്ര മേളകള്‍ക്ക് ഫണ്ട് കണ്ടത്തൊനാവാതെ സംഘാടകര്‍ കുഴയുകയും ചെയ്തു. ഓണാവധിക്ക് ശേഷം കായികമേളകള്‍ തുടങ്ങേണ്ട സാഹചര്യത്തില്‍ ഉപജില്ലയിലെ കുട്ടികളുടെ എണ്ണത്തിന്‍െറ അടിസ്ഥാനത്തില്‍ പണം നല്‍കി മേള നടത്താനാണ് സര്‍ക്കാര്‍ മുന്നോട്ടുവന്നത്. റവന്യൂജില്ല കായികമേളക്കും പണം നല്‍കിയിട്ടുണ്ട്. ലക്ഷം രൂപയാണ് റവന്യൂ കായികമേളക്കായി നല്‍കിയത്. കുട്ടികള്‍ക്ക് അനുസരിച്ച് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും 10,000 രൂപയാണ് ഉപജില്ലകള്‍ക്ക് നല്‍കിയത്.
അഞ്ചു വര്‍ഷം മുമ്പ് കുട്ടികളില്‍ നിന്ന് പ്രത്യേക പിരിവ് നടത്തുമ്പോഴും സര്‍ക്കാര്‍ ഇത്തരം ഫണ്ട് നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ തുക നല്‍കുന്നത് നിര്‍ത്തി. പുതിയ സാഹചര്യത്തില്‍ ഇടതുസര്‍ക്കാര്‍ പുനരാരംഭിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക് ഭക്ഷണം അടക്കം നല്‍കേണ്ടിവരുമ്പോള്‍ ഈ തുക തികയില്ളെന്നാണ് സംഘാടകരുടെ നിലപാട്. സംസ്ഥാന കായികമേള നടത്തുന്നതിനുള്ള പണം വകുപ്പിനുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ബാക്കിതുക ഉപയോഗിച്ച് കായികമേള നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ കലാ,ശാസ്ത്രമേള നടത്തുന്നതിന് പണം എങ്ങനെ കണ്ടത്തെുമെന്നത് തീരുമാനമായിട്ടില്ല. കലാമേളക്ക് ചെലവ് കൂടുതലുമാണ്. ഒമ്പത്, പത്ത് ക്ളാസുകളില്‍ നിന്ന് കൂടുതല്‍ വാങ്ങി സ്വരൂപിക്കണമെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെക്കുന്നത്. എന്നാലിത് കുട്ടികളും വിദ്യാര്‍ഥിസംഘടനകളും ഏങ്ങനെ കാണുമെന്ന ഭയവും സര്‍ക്കാറിനുണ്ട്.മേളകള്‍ക്ക് ബജറ്റില്‍ തുക അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ അനുകൂല സംഘടനകളുടെ ആവശ്യം.
കായികമേളക്ക് പിറകെ കലാ,ശാസ്ത്രമേളകളും വരുന്നതോടെ ഇക്കാര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ ഉണ്ടാവും.അതിനിടെ മേളകള്‍ വേനല്‍ അവധിയില്‍ നടത്തണമെന്ന നിലപാടുമായി ഇടതുസര്‍ക്കാറിലെ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ട്. പഠനത്തിന് മുടക്കംവരാത്ത ക്രമീകരിക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രി അടക്കം സര്‍ക്കാറിലെ പ്രമുഖരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.