പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാർക്ക് കോൺഗ്രസ് പ്രവർത്തകരുടെ മർദനം (VIDEO)
text_fieldsപയ്യന്നൂര്‍: പയ്യന്നൂര്‍ കോഓപറേറ്റിവ് ടൗണ്‍ ബാങ്ക് നിയമനത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കുത്തിയിരിപ്പു നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് അടിച്ചോടിച്ചു. ബുധനാഴ്ച രാവിലെയാണ് സംഘര്‍ഷം അരങ്ങേറിയത്.വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ്.ഐ ദിനേശന്‍െറ നേതൃത്വത്തില്‍ പൊലീസത്തെിയാണ് രംഗം ശാന്തമാക്കിയത്.
അക്രമത്തില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രജീഷ് കണ്ണോത്ത്, ജനറല്‍ സെക്രട്ടറി ശെരീഫ്, ബ്ളോക് സെക്രട്ടറി കെ.ടി. ഹരീഷ്, പ്രവര്‍ത്തകരായ കിരണ്‍ വണ്ണാടില്‍, മഞ്ജുള കൊയിലേരി, പ്രത്യുഷ രാഘവന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. രജീഷിനെയും മഞ്ജുളയെയും പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 10 മണിയോടെ സ്ത്രീകള്‍ ഉള്‍പ്പെടെ 18 പ്രവര്‍ത്തകരാണ് സമരത്തിനത്തെിയത്. ഇവര്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കുന്നതിനിടയില്‍ 40 ഓളം വരുന്ന സംഘം ആക്രമിച്ചതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലീസിനെ തള്ളിമാറ്റിയായിരുന്നുവത്രേ അക്രമം. എണ്ണത്തില്‍ കുറവായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിതറിയോടി. ഇതിനിടയില്‍ ചിലര്‍ റോഡില്‍ വീഴുകയും ചെയ്തു. കസേരകളും ഫ്ളക്സ് ബോര്‍ഡുകളും അക്രമിസംഘം നശിപ്പിച്ചു.അക്രമത്തിനു ശേഷവും ധര്‍ണ തുടര്‍ന്നത് വീണ്ടും സംഘര്‍ഷ ഭീതി പരത്തി. തുടര്‍ന്ന് കൂടുതല്‍ പൊലീസത്തെി മധ്യത്തില്‍ നിലയുറപ്പിച്ചു.
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്നു ഭരിക്കുന്ന ബാങ്കിലെ നിയമനത്തില്‍ അപാകതയുള്ളതായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുന്നതായും നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ക്ക് അടക്കം നിയമനം നല്‍കുന്നതിനെതിരെ കെ.പി.സി.സി പ്രസിഡന്‍റിനും ചട്ടം ലംഘിച്ചാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി സഹകരണ ജോ. രജിസ്ട്രാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതിയും നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് നിയമനം താല്‍ക്കാലികമായി തടഞ്ഞു. എന്നാല്‍, സഹകരണ ചട്ടം പാലിച്ചാണ് നിയമനം നടത്തുന്നതെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. പ്രശ്നം നിലനില്‍ക്കെ നിയമനം നടത്താനുള്ള നീക്കത്തിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചത്.സമരത്തിന് പന്തല്‍ കെട്ടാനത്തെിയത് ചൊവ്വാഴ്ച രാത്രിയും സംഘട്ടനത്തിനിടയാക്കിയിരുന്നു. ഇതിനു ശേഷം കോണ്‍ഗ്രസ് ഓഫിസ് ഒരു സംഘം ചങ്ങലയിട്ട് പൂട്ടി. രാവിലെ നേതാക്കളത്തെി മുറിച്ചുമാറ്റിയാണ് അകത്ത് കയറിയത്. ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.