ഭിന്നശേഷിക്കാര്‍ക്ക് എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില്‍ മൂന്നു ശതമാനം സംവരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളില്‍ ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന് കേരള വിദ്യാഭ്യാസ ആക്ടിലും ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ തീരുമാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് നിയമനങ്ങളില്‍ മൂന്ന് ശതമാനം സംവരണം അനുവദിക്കാനുള്ള 2013 ഒക്ടോബര്‍ എട്ടിലെ സുപ്രീംകോടതി വിധി സംസ്ഥാനത്തെ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് കണ്ടാണ് നടപടി.
ശാരീരിക അവശതയുള്ള വിഭാഗങ്ങള്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നയം രൂപവത്കരിക്കണമെന്നും ഇതിന് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഡിസബിലിറ്റീസ് ആക്ടിലെ എസ്റ്റാബ്ളിഷ്മെന്‍റ് എന്ന നിര്‍വചനത്തിന്‍െറ പരിധിയില്‍ എയ്ഡഡ് സ്കൂള്‍ വരുന്നതാണെന്നും കോടതി നിഗമനത്തിലത്തെിയിരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതോ ആയ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) എന്നിവയെല്ലാം ആക്ടിലെ എസ്റ്റാബ്ളിഷ്മെന്‍റ് നിര്‍വചനത്തില്‍പ്പെടുന്നു. എയ്ഡഡ് സ്കൂളുകളില്‍ ഓരോ വിഭാഗത്തിലും കണ്ടത്തെിയ തസ്തികകളിലെ മൂന്നു ശതമാനം ഒഴിവുകളില്‍ ശാരീരികാവശത നേരിടുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ 1958ലെ കേരള വിദ്യാഭ്യാസ ആക്ട് വകുപ്പ് 11ലും 1959ലെ കേരള വിദ്യാഭ്യാസചട്ടം അധ്യായം 14 (എ) ചട്ടം ഒന്നിലും ആവശ്യമായ ഭേദഗതികളാണ് കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.