സ്വകാര്യ വ്യക്തി തട്ടിയെടുത്ത ഭൂമി ആദിവാസികള്‍ തിരിച്ചുപിടിച്ചു
text_fieldsഅടിമാലി: ആദിവാസിയെ കബളിപ്പിച്ചു തട്ടിയെടുത്ത ഭൂമി ആദിവാസികള്‍ സംഘടിതമായത്തെി തിരിച്ചുപിടിച്ചു. നേര്യമംഗലം റേഞ്ചില്‍ പടിക്കപ്പ് ആദിവാസി കോളനിയിലാണ് സംഭവം. പടിക്കപ്പ് കുളങ്ങരയില്‍ ബോബന്‍ എന്നയാള്‍ കൈവശപ്പെടുത്തിയ ജര്‍മന്‍ പൊന്നപ്പന്‍െറ മൂന്നര ഏക്കറോളം ഭൂമിയാണ് തിരിച്ചുപിടിച്ച് കുടില്‍ കെട്ടിയത്.
കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊന്നപ്പന്‍ ജയിലിലായിരുന്നു. ഈ സമയം ഇയാളുടെ മക്കളെ സ്വാധീനിച്ച് ബോബന്‍ ഭൂമി തട്ടിയെടുത്തെന്ന് പറയുന്നു. എന്നാല്‍, കേസ് നടത്തിയ ഇനത്തിലെ ചെലവിനു പകരമായി ഭൂമി പൊന്നപ്പന്‍ തനിക്ക് നല്‍കിയതാണെന്നാണ് ബോബന്‍ പറഞ്ഞത്. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ പൊന്നപ്പന്‍ ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബോബന്‍ തയാറായില്ല. തുടര്‍ന്നാണ് പൊന്നപ്പന്‍െറ നേതൃത്വത്തില്‍ കോളനിയിലെ ആദിവാസികള്‍ സംഘടിതമായത്തെി ഭൂമി തിരിച്ചുപിടിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ വനപാലകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
30ലേറെ ആദിവാസികളുടെ ഭൂമി ബോബന്‍െറ കൈവശമുള്ളതായി വനംവകുപ്പ് അധികൃതര്‍ പറയുന്നു. മറ്റ് നാട്ടുകാരും ഭൂമി കൈയേറിയതിനാല്‍ ഇപ്പോള്‍ കോളനിയില്‍ പത്തില്‍ താഴേ ആദിവാസികളേയുള്ളൂ.
പടിക്കപ്പ് ആദിവാസിക്കുടിയിലെ കൈയേറ്റക്കാര്‍ കൃത്രിമ രേഖകള്‍ ചമച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മിച്ചതായും പറയുന്നു. ഇത് സംബന്ധിച്ച് അടിമാലി പഞ്ചായത്തിനെതിരെയും ആരോപണം ഉയര്‍ന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബോബന്‍ സംരക്ഷിത വനത്തില്‍നിന്ന് ഈട്ടിത്തടി വെട്ടിയ സംഭവത്തില്‍ കേസെടുത്തതോടെ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.