പട്ടികവര്‍ഗ കമീഷന്‍ അംഗത്വം: പ്രഖ്യാപനം ഉടനെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചതായി ജാനു
text_fieldsകല്‍പറ്റ: ദേശീയ പട്ടികവര്‍ഗ കമീഷന്‍ അംഗമായി തന്നെ നിയമിച്ചുകൊണ്ടുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചതെന്ന് ആദിവാസി നേതാവ് സി.കെ. ജാനു. ഇതു സംബന്ധിച്ച സര്‍ക്കാര്‍തല അന്വേഷണങ്ങളൊക്കെ കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും ജാനു ‘മാധ്യമ’ത്തോടു പറഞ്ഞു.
പുതുതായി രൂപവത്കരിച്ച ജനാധിപത്യ രാഷ്ട്രീയ സഭയുടെ ബാനറില്‍, ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥിയായി ജാനു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് ബി.ജെ.പി ജാനുവിന് നല്‍കിയിരുന്നത്. പാര്‍ലമെന്‍റിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ഒഴിവില്ളെന്നും ദേശീയ പട്ടികവര്‍ഗ കമീഷന്‍ അംഗത്വം ഉടന്‍ നല്‍കാമെന്നും ബി.ജെ.പി പിന്നീട് അറിയിക്കുകയായിരുന്നു.
എന്നാല്‍, ഇക്കാര്യം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ജാനു വീണ്ടും ബി.ജെ.പി നേതാക്കളുമായി സംസാരിച്ചത്. ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എയുടെ ഭാഗമായി തുടരുമെന്നും ജാനു വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.