എ.ടി.എം തട്ടിപ്പ്: സുരക്ഷാ നടപടികളും നിര്‍ദേശങ്ങളുമായി ബാങ്കുകള്‍
text_fieldsകൊച്ചി: എ.ടി.എം തട്ടിപ്പിലൂടെ നിരവധി ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മുന്നറിയിപ്പും മുന്‍കരുതലുമായി ബാങ്കുകള്‍ രംഗത്ത്. എ.ടി.എം രഹസ്യ പിന്‍ മാറ്റാന്‍ ആവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് മൊബൈല്‍ സന്ദേശങ്ങള്‍ വ്യാപകമായി അയച്ചുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് എ.ടി.എം സേവനം നല്‍കുന്ന കമ്പനികളോട് സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം, എ.ടി.എം മെഷിനുകളുടെ കീബോര്‍ഡില്‍ മാറ്റം വരുത്തുന്നുമുണ്ട്.
‘അനധികൃതമായി ചില എ.ടി.എം ഇടപാട് ശ്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ താങ്കളുടെ എ.ടി.എം രഹസ്യകോഡ് ഉടന്‍ മാറ്റാന്‍ താല്‍പര്യം’ എന്ന സന്ദേശമാണ് അയക്കുന്നത്. ഇതേ ആശയമുള്ള മൊബൈല്‍ സന്ദേശങ്ങള്‍ ഫെഡറല്‍ ബാങ്ക്, യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയുടെ ഇടപാടുകാര്‍ക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിക്ക എ.ടി.എം ഇടപാടുകാരും വര്‍ഷങ്ങളായി ഒരേ പിന്‍ നമ്പറാണ് ഉപയോഗിക്കുന്നത്.
ചില ബാങ്കുകളുടെ എ.ടി.എം രഹസ്യ വിവരങ്ങള്‍ ചോരുകയും ഇടപാടുകാര്‍ക്ക് പണം നഷ്ടമാവുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ച്ചയായി ഒരേ പിന്‍ നമ്പര്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ളെന്ന വിലയിരുത്തലിനത്തെുടര്‍ന്നാണ് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പല ബാങ്കുകളും തങ്ങളുടെ എ.ടി.എം നെറ്റ്വര്‍ക്കില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അസാധാരണ ഇടപാടുകള്‍ക്ക് ശ്രമം നടക്കുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നത്. ഇതോടൊപ്പം, കീ ബോര്‍ഡിന് ചുറ്റുമായി പ്രത്യേകയിനം മറകളും (കവര്‍) സ്ഥാപിച്ചുതുടങ്ങി. ആരെങ്കിലും കീബോര്‍ഡിലെ ചലനങ്ങള്‍ പിടിച്ചെടുക്കാവുന്ന വിധത്തില്‍ അനധികൃതമായി രഹസ്യ കാമറ സ്ഥാപിച്ചാല്‍ പോലും രഹസ്യ നമ്പര്‍ അടിക്കുന്നത് കാമറയുടെ കണ്ണില്‍പെടാതിരിക്കാനാണിത്.
അതിനിടെ, ചില ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാരോട് കഴിയുന്നതും തങ്ങളുടെ ബാങ്കിന്‍െറ എ.ടി.എം സൗകര്യംതന്നെ ഉപയോഗപ്പെടുത്തണമെന്നും തങ്ങളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ.ടി.എം മെഷിനുകള്‍ വഴി പണമിടപാട് നടത്തുന്നത് സുരക്ഷിതമല്ളെന്നും ഉപദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.