മാണി ഗ്രൂപ്പിെൻറ സമ്മർദം; കോളജ് പരിപാടിയിൽ നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കി
text_fieldsകോട്ടയം: മാണി ഗ്രൂപ്പിെൻറ കടുത്ത സമ്മർദത്തെ തുടർന്ന് പാലാ സെൻറ് തോമസ് കോളജിൽ നടത്താനിരുന്ന പരിപാടിയിൽ നിന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ഒഴിവാക്കി. ഇൗ മാസം 29ന് പൂർവ വിദ്യാർഥി സംഘടന നടത്താനിരുന്ന പരിപാടിയിൽ മുഖ്യ പ്രഭാഷകനായാണ് ജേക്കബ് തോമസിനെ ക്ഷണിച്ചിരുന്നത്. എന്നാൽ ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ അന്വേഷണം നടത്തുന്നയാളെ പരിപാടിയിൽ പെങ്കടുപ്പിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ കോളജ് അധികൃതരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിജിലൻസ് ഡയറക്ടറെ ഒഴിവാക്കിയത്.
ചടങ്ങിനായി നാലു മാസം മുമ്പ് സംഘാടകർ ജേക്കബ് തോമസിനെ കാണുകയും അദ്ദേഹം വരാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിജിലൻസ് ഡയറക്ടർ ബാർ കോഴക്കേസ് ഏറ്റെടുക്കുകയും മാണിയെ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തത്. മാണിയെ കേസിൽ നിന്ന് ഒഴിവാക്കാൻ ജേക്കബ് തോമസിനുമേൽ വിവിധ തലങ്ങളിൽ നിന്ന് സമ്മർദമുണ്ടായെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറാവാതിരുന്നതും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്.
പരിപാടി നടത്തിയാൽ കോളജിനെതിരെ രംഗത്ത് വരുമെന്ന് ചിലർ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയാണെന്നും സംഘാടകർ അറിയിച്ചു. എന്നാൽ ചടങ്ങ് ഉപേക്ഷിച്ചിട്ടില്ലെന്നും മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.