മുഖ്യമന്ത്രിക്ക് നേരെ കരിെങ്കാടി: സെക്രട്ടറിയേറ്റിൽ സംഘർഷം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിെങ്കാടി കാട്ടി. സ്വാശ്രയ വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിെങ്കാടി വീശിയത്. പിണറായിയുടെ വാഹനത്തിന് നേരെ കരിെങ്കാടി കാണിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മെഡിക്കൽ പഠനത്തിന് ഉയർത്തിയ സ്വാശ്രയ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നാല് ദിവസങ്ങളായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ പ്രവർത്തകർ കരിെങ്കാടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
നേരത്തെ സമരക്കാർ മന്ത്രി കെ രാജുവിന്‍റെ കാര്‍ തടയുകയും കരിെങ്കാടി വീശുകയും ചെയ്തിരുന്നു. സമര പന്തലിന് മുന്നിലൂടെ കടന്നുപോയ മന്ത്രിയുടെ കാര്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിടുകയായിരുന്നു. കാറിന് അടുത്തെത്തി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പത്ത് മിനിട്ടോളം മന്ത്രിയുടെ കാർ സമരപ്പന്തലിന് മുമ്പിൽ തടഞ്ഞിട്ടു. ഈ സമയത്ത് പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ പ്രവർത്തകർക്കു നേരെ ലാത്തി വീശി. തുടർന്ന് പ്രദേശത്ത് ഏകദേശം അര മണിക്കൂറോളം സംഘർഷം നിലനിന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. യാതൊരു പ്രകോപനവും കൂടാതെ പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.