കശ്മീരിനെ അടർത്തിമാറ്റാൻ കഴിയില്ല; സൈന്യത്തിന് പിന്തുണ– അമിത് ഷാ
text_fieldsകോഴിക്കോട്: കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയിൽ നിന്ന് അടർത്തിമാറ്റാൻ കഴിഞ്ഞിയില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കശ്മീരിൽ സമാധാനം പുലർത്താനുള്ള നടപടികൾക്ക് സർക്കാറിനോട് ആവശ്യപ്പെടും. കശ്മീർ വിഷയത്തിൽ അന്തിമ വിജയം ഇന്ത്യയുടേതായിരിക്കും. ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ചക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കോഴിക്കോട് ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യത്തിനാണ് പാർട്ടിയുടെ പിന്തുണ. ഭീകാരവാദത്തിനെതിരായ നിർണായക യുദ്ധത്തിൽ ജനങ്ങളും പ്രതിപക്ഷവും സൈന്യത്തിന് പിന്തുണ നൽകണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.
ഭീകരവാദത്തിനെതിരെ അന്തിമവിജയം സൈന്യത്തിനായിരിക്കും. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷി ആക്കിയവരെ ഓര്‍ത്ത് രാജ്യം ലജ്ജിക്കുന്നു. പാകിസ്താൻ ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുകയാണ്. ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ ഭരണം തുടരുന്ന മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയെന്നും സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരില്‍ വരെ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ജനസംഘത്തില്‍ നിന്ന് ബി.ജെ.പി വരെയുള്ള 50 വര്‍ഷത്തെ യാത്ര അനുസ്മരിച്ചുകൊണ്ടാണ് അമിത്ഷാ പ്രസംഗം ആരംഭിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ദരിദ്രരുടെ ക്ഷേമവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തിയതോടെയാണ് ദേശീയ കൗണ്‍സിലിന് തുടക്കമായത്. ശ്രീകണേ്ഠശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി സമ്മേളന വേദിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.