കെ. ബാബുവിെൻറ ഭാര്യയെയും സഹോദരനെയും വിജിലൻസ് ചോദ്യം ചെയ്തു
text_fieldsകൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിെൻറ ഭാര്യ ഗീതയെയും സഹോരൻ കെ.കെ ജോഷിയെയും വിജിലൻസ് ചോദ്യം ചെയ്തു. ബാങ്ക് ലോക്കറിൽ നിന്നും സ്വർണം മാറ്റിയതിെൻറ വിശദാംശങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് ഗീതയെ ചോദ്യം ചെയ്തത്.
വിജിലൻസ് പരിശോധനയിൽ ബാബുവിെൻറയും ഭാര്യയുടെ ജോയിൻറ് അക്കൗണ്ടിലുള്ള ലോക്കറുകൾ കാലിയാക്കിയതായി കണ്ടെത്തിയിരുന്നു. രണ്ടു മാസം മുമ്പ് ഗീത ബാങ്കിലെത്തി ലോക്കർ പരിശോധിച്ചതിെൻറ സി.സി ടിവി ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഗീതയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂറോളം നീണ്ടു.
സാമ്പത്തിക ഇടപാടുകൾ അറിയുന്നതിനാണ് ബാബുവിെൻറ സഹോദരൻ കെ.കെ ജോഷിയെ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. എൽ.െഎ.സി ഉദ്യോഗസ്ഥനായ ജോഷിക്കെതിരെയും വിജിലൻസിൽ പരാതി ലഭിച്ചിരുന്നു.
ബാബുവിെൻറയും ബിനാമികളുടെയും ഭൂമിയിടപാടുകൾ അറിയുന്നതിന് വിജിലൻസ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നു. തേനിയിലെ ഭൂമിയിടപാട് സംബന്ധിച്ച രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് തമിഴ്നാട് രജിസ്ട്രേഷൻ ഉദ്യേഗസ്ഥർക്കും കത്ത് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.