തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കൺവീനർ
text_fieldsകോഴിക്കോട്: ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കേരള ഘടകം കൺവീനർ. ചെയർമാൻ സ്ഥാനം കുമ്മനം രാജശേഖരൻ വഹിക്കും. രാജീവ് ചന്ദ്രശേഖരൻ എം.പി വൈസ് ചെയർമാനായിരിക്കും. സി.കെ.ജാനു, രാജൻ ബാബു,വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, രാജൻ കണ്ണാട്ട് എന്നിവർ കോ-കൺവീനർമാരായിരിക്കും. ഒ. രാജഗോപാൽ, എം. മെഹബൂബ്, കുരുവിള മാത്യൂ, കെ.കെ. പൊന്നപ്പൻ, ആർ. പൊന്നപ്പൻ, ബി. സുരേഷ് ബാബു, വി. ഗോപകുമാർ, സുനിൽ തെക്കേടത്, അഹമ്മദ് തോട്ടത്തിൽ, കുമാർ ദാസ് എന്നിവർ അംഗങ്ങളാണ്.
പി.സി. തോമസ് എൻ.ഡി.എ ദേശീയ സമിതിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായിരിക്കും. കോഴിക്കോട് നടന്ന എൻ.ഡി.എ യോഗത്തിനുശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചത്. ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കൺവീനറാക്കിയത് എന്നാണ് വിവരം.
എൻ.ഡി.എ കേരള ഘടകം കൺവീനർ സ്ഥാനം വേണമെന്ന ആവശ്യം ബി.ഡി.ജെ.എസ് നേരത്തേ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ ബിജെപി എതിർക്കുകയായിരുന്നു. എൻ.ഡി.എയിലെ പ്രമുഖ കക്ഷിയായ തങ്ങൾക്കുതന്നെ കൺവീനർ സ്ഥാനം വേണമെന്നായിരുന്നു ബി.ജെ.പി നിലപാട്. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.