വി.എസ് കത്ത് നല്കി, സൗകര്യങ്ങള്‍ നല്കാന് സ്പീക്കറുടെ നിര്‍ദേശം
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് നിയമസഭയില്‍ വേണ്ട സൗകര്യങ്ങള്‍ അനുവദിച്ചുനല്‍കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉത്തരവിട്ടു. വിശ്രമിക്കാനും മറ്റും പ്രത്യേകം മുറിയടക്കം അനുവദിക്കണമെന്നുകാട്ടി വി.എസ് നല്കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണിത്. നിയമസഭ പാസാക്കിയ പ്രത്യേക നിയമ പ്രകാരം തനിക്ക് ലഭിച്ച കാബിനറ്റ് പദവിക്ക് അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇത് അനുവദിച്ചാല്‍ മാത്രമേ തനിക്ക് ഇനി സഭാ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂവെന്നും സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞിരുന്നു. പ്രായാധിക്യം കാരണം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും സഭാ നടപടികള്‍ക്കിടക്ക് വിശ്രമിക്കാനും അദ്ദേഹം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കത്ത് നല്‍കിയത്. വി.എസിന്‍െറ ആവശ്യം പരിഗണിച്ച സ്പീക്കര്‍ ഉടന്‍ തന്നെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടുകയായിരുന്നു.
അതേ സമയം ഭരണപരിഷ്കാര കമീഷന് ഓഫിസ് ഐ.എം.ജി കെട്ടിടത്തില്‍തന്നെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.