നദീസംരക്ഷണ സന്ദേശമുയര്‍ത്തി ചാലിയാര്‍ റിവര്‍ ചലഞ്ചിന് സമാപനം
text_fieldsകോഴിക്കോട്: നദീ സംരക്ഷണത്തിന്‍െറ സന്ദേശവുമായി ചാലിയാറില്‍ നടത്തിയ ബോധവത്കരണ യാത്ര ബേപ്പൂരില്‍ സമാപിച്ചു. ക്ളീന്‍ റിവേഴ്സ് ഇനീഷ്യേറ്റിവ് ട്രസ്റ്റിന്‍െറയും സംസ്ഥാന ടൂറിസം വകുപ്പിന്‍െറയും സഹകരണത്തോടെ കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ളബാണ് ‘ചാലിയാര്‍ റിവര്‍ ചലഞ്ച്-2016’ എന്ന പേരില്‍ ദീര്‍ഘദൂര കയാക്കിങ് യാത്ര സംഘടിപ്പിച്ചത്. മൂന്നുദിവസംകൊണ്ട് 68 കിലോ മീറ്ററാണ് സംഘം യാത്രചെയ്തത്. നിലമ്പൂരില്‍നിന്നാണ് യാത്ര തുടങ്ങിയത്. ചാലിയാര്‍ നദിയിലൂടെ നടത്തിയ യാത്രയില്‍ ഏകദേശം 600 കിലോ മാലിന്യമാണ് സംഘം ശേഖരിച്ചത്. പുഴയിലെ മലിനീകരണം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ യാത്രയ്ക്കിടെ നാട്ടുകാരെയും ജനപ്രതിനിധികളെയും സംഘം ബോധ്യപ്പെടുത്തി. ശേഖരിച്ച മാലിന്യം വേര്‍തിരിച്ച് റീസൈക്ളിങ്ങിന് അയക്കാനുളള നടപടികളും തുടങ്ങി.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആറ് കുട്ടികളും അഞ്ച് സ്ത്രീകളുമടക്കം അമ്പതോളം ആളുകളാണ് യാത്രയില്‍ പങ്കെടുത്തത്.
ബേപ്പൂര്‍ കോസ്റ്റ്് ഗാര്‍ഡിന്‍െറയും വിവിധ ക്ളബുകളുടെയും നേതൃത്വത്തില്‍ സംഘത്തിന് സ്വീകരണം നല്‍കി. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ നദിക്കരയിലെ അഞ്ചോളം സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുഴ സംരക്ഷണത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് കൗശിക് കോടിത്തോടി, ബ്രിജേഷ് ഷൈജല്‍, ദേശീയ കയാക്കിങ് താരം കൗസ്തുബ് കാഡെ എന്നിവര്‍ ക്ളാസെടുത്തു. വി.കെ.സി. മമ്മദ് കോയ എം.എല്‍.എ, മലബാര്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.