ഹാജിമാര്‍ നാളെ മുതല്‍ കേരളത്തിലേക്ക് മടങ്ങും
text_fieldsജിദ്ദ: കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാര്‍ വ്യാഴാഴ്ച മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. മദീനയില്‍നിന്നാണ് മുഴുവന്‍ കേരള ഹാജിമാരും നാട്ടിലേക്ക് വിമാനം കയറുക. 450 പേരടങ്ങുന്ന സംഘമാണ് നാളെ രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടുന്നത്. ഒക്ടോബര്‍ 16നാണ് അവാസാന ഫൈ്ളറ്റ്. ഇതില്‍ ഒന്നിലധികം വിമാനങ്ങള്‍ പുറപ്പെടുന്ന ദിവസങ്ങളുമുണ്ട്. ഹാജിമാരുടെ ലഗേജുകള്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പേ കാര്‍ഗോ സര്‍വിസുകാര്‍ ഏറ്റെടുക്കും. 23 കിലോ വീതമുള്ള രണ്ട് ലഗേജുകള്‍ക്ക് പുറമെ ഏഴ് കിലോ സാധനങ്ങള്‍ ഹാന്‍ഡ് ബാഗിലും കൊണ്ടുപോകാം. ഓരോ ഹാജിക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം നെടുമ്പാശ്ശേരിയില്‍ നേരത്തേ എത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഹാജിമാരും മദീനയില്‍നിന്ന് മടങ്ങുന്നുണ്ട്.
തീര്‍ഥാടനത്തിന്‍െറ അവസാനത്തെ എട്ടു ദിവസങ്ങളാണ് ഇവര്‍ മദീനയില്‍ ചെലവഴിക്കുന്നത്. ഇത് കണക്കാക്കിയാണ് മക്കയില്‍നിന്ന് ബസ് മാര്‍ഗം ഹാജിമാരെ മദീനയിലത്തെിച്ചത്. ഇത്തവണ ഹാജിമാര്‍ക്ക് മറ്റു പരാതികളൊന്നും കാര്യമായി ഉണ്ടായില്ളെങ്കിലും മദീനയിലേക്കുള്ള ബസ് യാത്ര ത്യാഗപൂര്‍ണമായിരുന്നു. പഴഞ്ചന്‍ ബസുകളിലാണ് ഹാജിമാരെ മദീനയിലേക്ക് എത്തിച്ചത്. എയര്‍ കണ്ടീഷന്‍ ശരിയായി പ്രവര്‍ത്തിച്ചില്ല. ഇനിയും ഹാജിമാര്‍ മക്കയില്‍നിന്ന് മദീനയിലേക്ക് പുറപ്പെടാന്‍ ബാക്കിയുണ്ട്. 10,227 പേരാണ് ഇത്തവണ കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയത്. ലക്ഷദ്വീപില്‍നിന്ന് 289, മാഹിയില്‍നിന്ന് 28 പേരുമടക്കം നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്നത് 10,584 പേരാണ്. ഇതില്‍ 13 പേര്‍ മരിച്ചു. ഗുരുതര രോഗങ്ങളുമായി ഇനിയും ചിലര്‍ മക്കയിലെ വിവിധ ആശുപത്രികളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.