Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാരിരുമ്പഴി കവിയുന്നു;...

കാരിരുമ്പഴി കവിയുന്നു; തടവറക്കും പ്രിയമേറുന്നു

text_fields
bookmark_border
കാരിരുമ്പഴി കവിയുന്നു; തടവറക്കും പ്രിയമേറുന്നു
cancel

പരോള്‍ സൗജന്യം ഉപയോഗിക്കാത്തത് എന്തെന്ന ചോദ്യത്തിന് ഉത്തര്‍പ്രദേശുകാരനായ കൊലക്കേസ് പ്രതി അധികൃതരോട് പങ്കുവെച്ച സ്വകാര്യമുണ്ട്. ‘വിശപ്പടക്കാന്‍ കേരളത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ജീവിതത്തില്‍ തെറ്റ് ചെയ്യാതെയാണ് തടവറയിലത്തെിയത്. ജോലിക്ക് കൊണ്ടുവന്ന കരാറുകാരനുമായുണ്ടായ തര്‍ക്കംമൂലമാണ്  തനിക്കെതിരെ കൊലക്കേസ് കെട്ടിച്ചമച്ചത്. പരോളിലിറങ്ങിയാല്‍ അതിന് പകരം ചോദിച്ചു പോകും. അതിനാല്‍, സ്വയം നിയന്ത്രിക്കാന്‍ അനുഗ്രഹമാണീ തടവറ.’

തുറന്ന ജയിലിലേക്ക് വിടാവുന്നവിധം സല്‍സ്വഭാവിയാണെന്ന് ബന്ധപ്പെട്ട ജയില്‍ സമിതി കണ്ടത്തെിയ ഒരു ഇതര സംസ്ഥാന തടവുകാരന്‍െറ വികാരമാണിത്.  തൊഴിലിടങ്ങളിലേക്ക് ഇതര സംസ്ഥാനക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഏജന്‍റുമാരാണ്. ഈ റിക്രൂട്ട്മെന്‍റ് തനി മാഫിയ രീതിയിലായെന്നതിന് ജയിലിനുള്ളിലെ ഈ ജീവിതങ്ങള്‍ സാക്ഷ്യമാണ്. മയക്കുമരുന്ന് കടത്തിലും മാഫിയ കുരുക്കിലും ഉള്‍പ്പെട്ട് തടവറയിലത്തെുന്നവരില്‍ പലരും മാഫിയകളുടെ ‘ചാവേറുകളാ’ണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിലെ തടവറകളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ‘കുടിയേറ്റം’ ഓരോ വര്‍ഷവും പതിന്മടങ്ങ് വര്‍ധിക്കുകയാണെന്നാണ് കണക്ക്.

മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി 350ഓളം ഇതരദേശ തടവുകാരുണ്ട്. അതില്‍ പകുതിയോളം ശിക്ഷാ തടവുകാരാണ്. ശിക്ഷാ തടവുകാരില്‍ 70 ശതമാനവും മയക്കുമരുന്ന് കേസുകളില്‍ കുരുക്കിലായവരും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 82  ഇതര ദേശക്കാരാണുള്ളത്.  10  കൊലക്കേസ് പ്രതികളുള്‍പ്പെടെ 46 ശിക്ഷാ തടവുകാര്‍. പൂജപ്പുര സെന്‍ട്രല്‍ജയിലില്‍ 50ഉം വിയ്യൂരില്‍ അറുപതിലേറെയും  ഇതര സംസ്ഥാന തടവുപുള്ളികളുണ്ട്. ഇതിന് പുറമെ, ജില്ലാ ജയിലുകളിലും സബ്ജയിലുകളിലും വിവിധ കേസുകളില്‍പെട്ട് റിമാന്‍ഡ് തടവുകാരായി എത്തുന്നവരും ഏറെ.

തുറന്നജയിലില്‍ തുറന്ന ജീവിതങ്ങള്‍
സല്‍സ്വഭാവ ‘പത്രിക’ നേടി  നിരവധി ഇതര സംസ്ഥാന തൊളിലാളികളും തുറന്ന ജയിലിലത്തെുന്നുണ്ട്.   തടവറയിലെ ജീവിതത്തെ മൗനംകൊണ്ട് നേരിട്ടാണ് അവര്‍ തടവില്‍ കിടന്നും ‘സ്വാതന്ത്ര്യം’ നേടിയത്. കേരളത്തിലെ പുരുഷന്മാരുടെ രണ്ട് തുറന്ന ജയിലിലും വനിതകളുടെ തുറന്ന ജയിലിലുമുണ്ട് ഇതരസംസ്ഥാനക്കാര്‍. 164 തടവുകാരുള്ള ചീമേനി തുറന്നജയിലില്‍ 10 പേര്‍ ഇതര സംസ്ഥാനക്കാരാണ്. എല്ലാവരും കൊലക്കേസ്  പ്രതികള്‍. തിരുവനന്തപുരം കോട്ടൂരിലെ തുറന്നജയിലില്‍ 431 പേരില്‍ ഏഴുപേര്‍ ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരാണ്. പൂജപ്പുരയിലെ വനിതാ തുറന്ന ജയിലിലുമുണ്ട് തമിഴ്നാട്ടുകാരിയായ ഒരു കൊലക്കേസ് പ്രതി.
ശിക്ഷയുടെ നിശ്ചിതകാലയളവില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞാല്‍ അച്ചടക്കവും പെരുമാറ്റമര്യാദയും പരിഗണിച്ച് ബന്ധപ്പെട്ട സമിതിയാണ് തുറന്ന ജയിലിലേക്ക് പ്രവേശനാനുമതി നല്‍കുന്നത്. തുറന്ന ജയില്‍ ഒരു ഗ്രാമജീവിതമാണ്. തൊഴിലെടുക്കാനുള്ള ആരോഗ്യംകൂടി പരിഗണിക്കപ്പെടും. തുറന്ന ജയിലിലേക്കുള്ള പ്രവേശം രാഷ്ട്രീയ പരിഗണനയില്‍ നേടിയെടുക്കപ്പെടുന്നതാണെന്ന ധാരണയെ തിരുത്തുകയാണ് ഈ ഇതര സംസ്ഥാന സാന്നിധ്യം. തടവറയിലെ  മാതൃകാജീവിതം മാത്രമാണ് ഇവര്‍ പരിഗണിക്കാന്‍ കാരണം. സെന്‍ട്രല്‍ ജയിലില്‍ വിവിധഘട്ടങ്ങളിലായി ഒരുവര്‍ഷത്തില്‍  60 ദിവസം പരോള്‍ ലഭിക്കുമ്പോള്‍ തുറന്ന ജയിലില്‍ 75 ദിവസമുണ്ട്. എന്നാല്‍, ഈ താല്‍ക്കാലിക മോചനം വേണ്ടെന്ന് തീരുമാനിച്ചവരില്‍ പലരും ഇതര സംസ്ഥാന തൊഴിലാളികളാണ്. പുറം ലോകത്തെ മാഫിയ ബന്ധത്തെക്കാള്‍ നല്ലത് ഈ തടവറജീവിതമാണെന്നവര്‍ കരുതുന്നു.

വനിതാ ജയിലുകളില്‍ പെണ്‍ ‘ഭൂരിപക്ഷം’
സെന്‍ട്രല്‍ ജയിലുകളില്‍നിന്ന് വനിതാ ജയിലുകളെ വേര്‍പെടുത്തിയതിനുശേഷം അതിന്‍െറ സ്റ്റാഫ് പാറ്റേണ്‍ നിലനിര്‍ത്താനാവുന്നത്ര കുറ്റവാളികളുണ്ടാവുമോയെന്ന് ശങ്കിച്ച വര്‍ഷങ്ങളുണ്ടായിരുന്നു. അന്ന് കുറ്റകൃത്യങ്ങളില്‍ അത്രത്തോളം സ്ത്രീസാന്നിധ്യം കുറവായിരുന്നു. പിന്നീട്, സ്ത്രീ കുറ്റവാളികളുടെ എണ്ണം പെരുകി. കണ്ണൂര്‍ വനിതാ ജയിലില്‍ 32 വനിതകളില്‍ 11ഉം സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. ഇതോടെ, കേരളത്തിലെ വനിതാ ജയിലുകളിലെ സ്റ്റാഫ് പാറ്റേണില്‍ ദ്വിഭാഷാ തസ്തികയും സൃഷ്ടിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് അധികൃതര്‍.
ഐ.എസ്.ബന്ധമാരോപിച്ച് അറസ്റ്റിലായ യാസ്മിന്‍ കൂടി കണ്ണൂരില്‍ എത്തിയതോടെ  സ്ത്രീകള്‍ ഉള്‍പ്പെടാത്ത കുറ്റകൃത്യങ്ങളില്ളെന്നായി. ബാലവേലയിലും കൊലപാതകത്തിലും മയക്കുമരുന്ന് കടത്തിലും എല്ലാത്തിലും പെട്ടവരും വനിതാ ജയിലിലുണ്ട്. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ പത്തോളം ഇതര സംസ്ഥാനക്കാരില്‍ ഭര്‍ത്താവിനോടൊപ്പം സ്വന്തം കുഞ്ഞിനെ കൊന്ന കേസില്‍ കൊലക്കുറ്റം ചുമത്തിയ സ്ത്രീ വരെയുണ്ട്.

കുട്ടിക്കുറ്റവാളികളിലും ‘തുല്യനീതി’
കുട്ടിക്കുറ്റവാളികള്‍ക്ക് ബോധനം നല്‍കേണ്ട കേരളത്തിലെ ജയില്‍ വകുപ്പിന് കീഴിലുള്ള തൃക്കാക്കരയിലെ ഏക ബോര്‍സ്റ്റല്‍ സ്കൂളിലുമുണ്ട് ഇതര സംസ്ഥാന തലമുറ. ഇവിടെയുള്ള 39 കുട്ടിത്തടവുകാരില്‍ മൂന്നിലൊന്ന് ഇതര സംസ്ഥാനക്കാരാണ്. 18നും 21നും ഇടയിലുള്ളവരെയാണ് ഇവിടെ എത്തിക്കുന്നത്. ഇതിന്് പുറമെ സാമൂഹിക ക്ഷേമവകുപ്പിന് കീഴിലുള്ള ദുര്‍ഗുണ പരിഹാര പാഠശാലയിലും ജുവനൈന്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലുമൊക്കെ എത്തിച്ചേരുന്ന ഇതര സംസ്ഥാന കുട്ടികളുടെ എണ്ണം നിത്യേന പെരുകിക്കൊണ്ടിരിക്കുന്നു.

ഭാഷയിലെ ‘അന്യന്‍’
ഇതര സംസ്ഥാനക്കാരുമായുള്ള ആശയവിനിമയത്തിന്‍െറ അക്കിടി വിവരിക്കുന്നത് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാനഹാനിയാണ്. അതുകൊണ്ട് അത്തരം ചോദ്യങ്ങള്‍  ഉദ്യോഗസ്ഥര്‍ക്ക് അപ്രിയവുമാണ്.  അകത്തത്തെിയവര്‍ മുറിമലയാളം പറയുന്നതുകൊണ്ട് തട്ടിമുട്ടി രക്ഷപ്പെടുന്നു അവര്‍. നാട്ടുകാരായ തടവുകാരില്‍ ഭാഷാപാണ്ഡിത്യമുള്ളവരെ  ദ്വിഭാഷാ സഹായികളായി ഉപയോഗിച്ചാണ് വിവരങ്ങള്‍ പങ്കുവെക്കുന്നത്.
തങ്ങളുടെ കൂടെ കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് അറിവും സാരോപദേശവും അവരുടെ ഭാഷയില്‍ നല്‍കാന്‍ സംവിധാനമുണ്ടാവണമെന്നാണ് ദ്വിഭാഷാ സഹായികള്‍  ആവശ്യപ്പെടുന്നത്. 15 തടവുകാര്‍ക്ക് ഒരു ഭാഷാ പത്രം വാങ്ങികൊടുക്കണമെന്നാണ് ജയില്‍ വെല്‍ഫെയര്‍ ചട്ടം. എന്നാല്‍, അമ്പതും നൂറും ഇതര സംസ്ഥാന തൊഴിലാളികളുള്ള ജയിലുകളില്‍ ഒരിടത്തും ഹിന്ദി പത്രം കിട്ടുന്നില്ല. 18നും 21നും ഇടയില്‍ പ്രായമുള്ളവരെ പരിചരിക്കുന്ന ബോര്‍സ്റ്റല്‍ സ്കൂളില്‍ പ്രധാന ബോധനമാര്‍ഗം വായനയാണ്. പക്ഷേ, അതിലും ഇതര സംസ്ഥാനക്കാരന്‍ അന്യന്‍തന്നെ. വിദ്യാഭ്യാസ കാലയളവാണിതെങ്കിലും ദീര്‍ഘമായ സിലബസ് അനുസരിച്ചുള്ള ബോധനമൊന്നും ഇവിടെയില്ളെന്ന് മാത്രമല്ല, ഭാഗികമായ വായനക്കുപോലും ഇതര സംസ്ഥാന തൊഴിലാളിക്ക്  ഭാഷ വിലങ്ങായി നില്‍ക്കുന്നു. (തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interstate laboursbhayi's own kerala
Next Story