എസ്.എസ്.എൽ.സി കണക്ക് പരീക്ഷ റദ്ദാക്കി; 30ന് വീണ്ടും പരീക്ഷ
text_fieldsതിരുവനന്തപുരം: സ്വകാര്യസ്ഥാപനത്തിെൻറ മാതൃകചോദ്യേപപ്പറിലെ 13 ചോദ്യങ്ങൾ സമാനരീതിയിൽ ആവർത്തിച്ചെന്ന് വ്യക്തമായതോടെ മാർച്ച് 20ന് നടത്തിയ എസ്.എസ്.എൽ.സി കണക്ക് പരീക്ഷ റദ്ദാക്കി. പകരം പരീക്ഷ 30ന് ഉച്ചക്ക് ഒന്നരക്ക് നടത്താനും തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ചോദ്യേപപ്പറിലെ സാമ്യത സംബന്ധിച്ച് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസിനെ ചുമതലെപ്പടുത്തി. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. നേരത്തേ തയാറാക്കിയ ചോദ്യേപപ്പറിന് പകരം പുതിയ ചെയർമാെൻറ നേതൃത്വത്തിൽ ചോദ്യകർത്താക്കളുടെ ബോർഡ് രൂപവത്കരിച്ച് നാല് സെറ്റ് ചോദ്യേപപ്പർ തയാറാക്കാനും തീരുമാനിച്ചു. ഇതിൽനിന്ന് ഒരു ചോദ്യേപപ്പർ ഉപയോഗിച്ചാകും 30ന് പരീക്ഷ നടത്തുക.
വിദ്യാർഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പരീക്ഷ വീണ്ടും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ കുഴപ്പിക്കുന്ന രീതിയിൽ കടുപ്പമേറിയ ചോദ്യങ്ങൾ വന്നെന്ന് ആക്ഷേപമുയർന്നതിനുപിന്നാലെയാണ് മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ സ്വകാര്യസ്ഥാപനം തയാറാക്കിയ മാതൃകചോദ്യേപപ്പറുകളിലെ ചോദ്യങ്ങൾ സമാനരീതിയിൽ എസ്.എസ്.എൽ.സി പരീക്ഷയിലും ആവർത്തിച്ചെന്ന് ആരോപണം ഉയർന്നത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പരീക്ഷഭവൻ അധികൃതർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിരുന്നു. പരീക്ഷ ജോയൻറ് കമീഷണർ രാഘവൻ നൽകിയ റിപ്പോർട്ട് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗം വിലയിരുത്തിയാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്. എസ്.എസ്.എൽ.സി ചോദ്യേപപ്പറുമായി സ്വകാര്യസ്ഥാപനത്തിെൻറ മാതൃക ചോദ്യപേപ്പറിന് സാമ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അരീക്കോട് തോട്ടുമുക്കത്തെ മലബാർ എജുക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (മെറിറ്റ്) തയാറാക്കിയ ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. ഇവരുടെ മാതൃകചോദ്യേപപ്പറുകളിലെ 13 ചോദ്യങ്ങൾ സമാനരീതിയിൽ എസ്.എസ്.എൽ.സി പരീക്ഷയിലും ആവർത്തിച്ചെന്നാണ് കണ്ടെത്തിയത്.
80 മാർക്കിനുള്ള പരീക്ഷയിൽ 35 മാർക്കിന് സമാനചോദ്യങ്ങൾ വന്നെന്നും കണ്ടെത്തിയിട്ടുണ്ട്. 30ന് ഉച്ചക്കുശേഷം പരീക്ഷ നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അന്ന് ഉച്ചക്കുശേഷം നടക്കേണ്ട സ്കൂൾ വാർഷികപരീക്ഷകൾ 31ലേക്ക് മാറ്റി. 27ന് സോഷ്യൽ സയൻസ് പരീക്ഷയോടെ എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കാനിരിക്കെയാണ് കണക്ക് ചോദ്യേപപ്പറുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നതും പരീക്ഷ റദ്ദാക്കുന്നതും. കണക്ക് പരീക്ഷക്ക് ചോദ്യം തയാറാക്കിയത് കണ്ണൂർ ജില്ലയിൽനിന്നുള്ള ഹയർസെക്കൻഡറി അധ്യാപകനാണെന്ന് വ്യക്തമായിട്ടുണ്ട്. ഇേദ്ദഹത്തിന് അരീക്കോെട്ട സ്ഥാപനവുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.