Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം...

കേരളം ‘താപതുരുത്താ’കുന്നു; കാത്തിരിക്കുന്നത് അത്യുഷ്ണവും വരൾച്ചയും

text_fields
bookmark_border
കേരളം ‘താപതുരുത്താ’കുന്നു; കാത്തിരിക്കുന്നത് അത്യുഷ്ണവും വരൾച്ചയും
cancel
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ൽ താ​പ​തു​രു​ത്ത് (അ​ർ​ബ​ൺ ഹീ​റ്റ് ഐ​ല​ൻ​ഡ്) പ്ര​തി​ഭാ​സം വ​ർ​ധി​ക്കു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ. അ​മി​ത ന​ഗ​ര​വ​ത്ക​ര​ണം കാ​ര​ണം അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്ന പ്ര​തി​ഭാ​സ​മാ​ണ് താ​പ​തു​രു​ത്ത്. അ​മി​ത കോ​ൺ​ക്രീ​റ്റി​ങ്, ടാ​റി​ങ്, വാ​ഹ​ന​പ്പെ​രു​പ്പം, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ, വ്യ​വ​സാ​യ​വ​ത്ക​ര​ണം എ​ന്നി​വ​യാ​ണ് താ​പ​തു​രു​ത്ത് പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണം. വ​രും​കാ​ല​ങ്ങ​ളി​ൽ അ​ത്യു​ഷ്ണ​ത്തി​നും വ​ര​ൾ​ച്ച​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. സൂ​ര്യ​പ്ര​കാ​ശ​ത്തെ വ​ലി​ച്ചെ​ടു​ക്കു​ന്ന കാ​ർ​ബ​ൺ അ​ള​വ് വ​ർ​ധി​ക്കു​ന്ന​ത് താ​പ​നി​ല ശ​രാ​ശ​രി ര​ണ്ട് ഡി​ഗ്രി​വ​രെ ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും കു​സാ​റ്റി​ലെ റ​ഡാ​ർ വി​ഭാ​ഗം ഗ​വേ​ഷ​ക ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​എം.​ജി. മ​നോ​ജ് പ​റ​ഞ്ഞു. മ​ല​ബാ​ർ മേ​ഖ​ല​യി​ലാ​ണ് കാ​ലാ​വ​സ്ഥ മാ​റ്റം വേ​ഗ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ച് മ​ൺ​സൂ​ണും തു​ലാ​വ​ർ​ഷ​വും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ കു​റ​ഞ്ഞ അ​ള​വി​ലാ​ണ് ല​ഭി​ച്ച​ത്. ഇ​ത് വ​ര​ൾ​ച്ച​യു​ടെ കാ​ഠി​ന്യം വ​ർ​ധി​പ്പി​ക്കും. വേ​ന​ൽ​മ​ഴ​യും വൈ​കി മാ​ത്ര​മേ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ല​ഭി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

വേ​ന​ലി​​െൻറ തു​ട​ക്ക​ത്തി​ൽ​ത​ന്നെ 40 ഡി​ഗ്രി​യി​ലെ​ത്തി​യ ചൂ​ട് കൂ​ടു​ത​ൽ നേ​രം നി​ല​നി​ൽ​ക്കു​ന്ന​തും മ​ണ്ണി​ലും അ​ന്ത​രീ​ക്ഷ​ത്തി​ലും ആ​ർ​ദ്ര​ത കു​റ​യു​ന്ന​തു​മാ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും പാ​ല​ക്കാ​ട് മു​ണ്ടൂ​ർ ഐ.​ആ​ർ.​ടി.​സി​യി​ൽ താ​പ​നി​ല 40 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ദി​വ​സം 40 ഡി​ഗ്രി ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ സം​ഭ​വം മു​മ്പു​ട്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്. 36.9 ആ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ശ​രാ​ശ​രി താ​പ​നി​ല. തൃ​ശൂ​രും കോ​ട്ട​യ​വു​മാ​ണ് വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ ജി​ല്ല​ക​ൾ (38.5). 

ആ​ർ​ദ്ര​ത​യും മ​ണ്ണി​ലെ ജ​ലാം​ശ​വും കു​റ​ഞ്ഞ​തി​നാ​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നേ​ക്ക​ൾ ശ​രാ​ശ​രി ര​ണ്ടു​മു​ത​ൽ നാ​ല് ഡി​ഗ്രി​വ​രെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട്. വേ​ന​ൽ​ക്കാ​ല​ത്ത് ല​ഭി​ക്കേ​ണ്ട ക​ട​ൽ​ക്കാ​റ്റി​ലും കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വ​ര​ണ്ട കാ​റ്റാ​ണ് മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ജ​ലാ​ശ​യ​ങ്ങ​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത കു​റ​യു​ന്ന​ത് മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന പ്ര​തി​ഭാ​സ​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. മേ​ഘാ​വൃ​ത​മ​ല്ലാ​ത്ത​തി​നാ​ൽ ഭൂ​മി​യി​ൽ പ​തി​ക്കു​ന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളു​ടെ അ​ള​വി​ലും വ​ർ​ധ​ന​വു​ണ്ടാ​കും.

ഇ​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. പു​ല​ർ​കാ​ല​ങ്ങ​ളി​ൽ ശ​രാ​ശ​രി 22 ഡി​ഗ്രി​യാ​ണ് താ​പ​നി​ല. പ​രി​സ്ഥി​തി​യോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ വ​രും​കാ​ല​ങ്ങ​ളി​ൽ കേ​ര​ളം ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് മു​ണ്ടൂ​ർ ഐ.​ആ​ർ.​ടി.​സി​യി​ലെ റി​സ​ർ​ച്​ കോ​ഓ​ഡി​നേ​റ്റ​ർ പി.​എം. മു​സ്ത​ഫ പ​റ​ഞ്ഞു. അ​മി​ത​മാ​യ കോ​ൺ​ക്രീ​റ്റി​ങ്ങും വെ​ള്ളം ഭൂ​മി​യി​ൽ ഇ​റ​ങ്ങി​പ്പോ​കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തും തീ​യി​ടു​ന്ന​തു​മാ​ണ് മ​ണ്ണി​ലെ ഈ​ർ​പ്പം കു​റ​യാ​ൻ കാ​ര​ണം. മ​ണ്ണ് അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന​ത് സൂ​ക്ഷ്​​മ ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalabarmalayalam newshottest weatherKerala News
News Summary - 2018 likely to be hottest recorded year for Kerala- Kerala news
Next Story