2015ലെ വോട്ടർപട്ടികയിലുറച്ച് കമീഷൻ: ലക്ഷങ്ങൾക്ക് വീണ്ടും പേര് ചേർക്കേണ്ടി വരും
text_fieldsതിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് 2015െല വോട്ടർപട്ടിക അടിസ്ഥാനമാക്ക ുമെന്ന നിലപാടിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉറച്ചുനിൽക്കുന്നതോടെ വോട്ടർപട് ടിക പുതുക്കൽ ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വലിയ വെല്ലുവിളിയാകും. 2019ൽ ലോ ക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്ന നിലപാട് പ്രധാന രാഷ്ട്രീയ പാർട്ടികൾ കമീഷനെ അറിയിച്ചിരുന്നു. എന്നാൽ, പ്രായോഗിക പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കമീഷൻ ഇത് നിരാകരിച്ചു. 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി ആവശ്യമായ പരിഷ്കരണം നടത്തി ഉപയോഗിക്കാനാണ് തീരുമാനം.
വരുന്ന ഒക്ടോബർ-നവംബർ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്. പുതിയ സാഹചര്യത്തിൽ 2015ന് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ പട്ടികയിൽ പേര് ചേർത്ത (2015ന് ശേഷം 18 വയസ്സ് പൂർത്തിയായ എല്ലാവരും) ലക്ഷക്കണക്കിന് പേർ വീണ്ടും പേര് ചേർക്കേണ്ടി വരും. ഇവർ അപേക്ഷ നൽകി മറ്റ് നടപടികൾ പൂർത്തിയാക്കണം. ഇൗ കാലയളവിൽ മരണപ്പെട്ടവരെ ഒഴിവാക്കണം. സ്ഥലം മാറി പോയവരുടെ കാര്യത്തിലും ആവശ്യമായ മാറ്റം വേണ്ടി വരും. 2019 കേന്ദ്ര കമീഷെൻറ വോട്ടർപട്ടിക ബൂത്ത് അടിസ്ഥാനമാക്കിയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വാർഡ് അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. 2019ലെ പട്ടിക വാർഡ് അടിസ്ഥാനത്തിലാക്കാൻ വൻ സാമ്പത്തിക ചെലവ് വരുമെന്ന നിലപാടിലാണ് കമീഷൻ. തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി പുനർനിർണയം നടത്താൻ ഡി ലിമിറ്റേഷൻ കമീഷനെ നിയോഗിച്ചിട്ടുണ്ട്. പുതിയ വാർഡുകൾ കൂടി പരിഗണിച്ച് വാർഡ് അടിസ്ഥാനത്തിൽ പട്ടിക തയാറാക്കും.
2019ലെ വോട്ടർപട്ടിക ഉപയോഗിക്കാൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ വ്യക്തമാക്കി. 2015 അടിസ്ഥാനമാക്കും. രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക പരിഹരിക്കാൻ ജില്ല അടിസ്ഥാനത്തിൽ യോഗം വിളിക്കും. കരട് പ്രസിദ്ധീകരിച്ച ശേഷം വോട്ടർപട്ടിക പുതുക്കും. 2019ലെ പട്ടിക അടിസ്ഥാനമാക്കിയാൽ 10 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരും. പട്ടികയുടെ കാര്യത്തിൽ ആശങ്ക വേെണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ വാർഡുകളുടെ അതിർത്തി പുനർനിർണയ നടപടികൾ ഡി ലിമിറ്റേഷൻ കമീഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം 2019 പട്ടിക പ്രകാരമുള്ള നടപടികൾ പ്രയാസകരമാകുമെന്ന വിലയിരുത്തലിലാണ് കമീഷൻ. 2019 പട്ടിക തന്നെ അടിസ്ഥാനമാക്കണമെന്നാണ് കോൺഗ്രസ് നിലപാട്. കമീഷനോട് ഇത് വീണ്ടും ആവശ്യപ്പെടും. നിയമനടപടിയും അവർ ആലോചിക്കുന്നുണ്ട്. വാർഡ് പുനർവിഭജനം വേണമെന്ന നിലപാടിലാണ് ഇടതുമുന്നണി. 2019 പട്ടിക അടിസ്ഥാനമാക്കണെമന്ന് അവരും കമീഷനെ അറിയിച്ചു. 2015ലെ പട്ടിക അടിസ്ഥാനമാക്കണമെന്ന നിർദേശം ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പ്രയാസമുണ്ടാക്കുെമന്ന് മന്ത്രി എ.സി. മൊയ്തീനും വ്യക്തമാക്കി. ഇക്കാര്യം കമീഷെൻറ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.