നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച അഞ്ചാമത്തെ വർഷമായി 2021
text_fieldsപാലക്കാട്: 121 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ച അഞ്ചാമത്തെ വർഷമായി 2021. ജനുവരി ഒന്നുമുതൽ ഡിസംബർ രണ്ടുവരെ സംസ്ഥാനത്ത് 3580.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വാർഷിക ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചു.
ഈ വർഷം ജനുവരി ഒന്നുമുതൽ ഡിസംബർ രണ്ട് വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ( 4917.4 മില്ലിമീറ്റർ) പത്തനംതിട്ട ജില്ലയിലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. കാലവർഷ സീസൺ ഒഴികെ മൂന്ന് സീസണിലും ഏറ്റവും കൂടുതൽ മഴ ലഭിച്ചതും പത്തനംതിട്ട ജില്ലയിലാണ്.
മഴലഭ്യതയിൽ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുേമ്പാൾ ഇത്തവണ പിന്നിൽ പാലക്കാടാണ് (2408.5 മില്ലി മീറ്റർ). ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴ 2188.2 മില്ലി മീറ്ററാണ്.
ഇത്തവണ തുലാർഷത്തിൽ ജില്ല സർവകാല റെക്കോഡ് മറികടന്നിരുന്നു. 1977ൽ രേഖപ്പെടുത്തിയ 722 മില്ലിമീറ്റർ മഴ എന്ന റെക്കോഡാണ് ഇക്കുറി തിരുത്തപ്പെട്ടത്. 2021ൽ തുലാവർഷത്തിൽ ഇതുവരെ പാലക്കാട് ജില്ലയിൽ 798.7 മില്ലിമീറ്റർ മഴയാണ് പെയ്തുതോർന്നത്.
അതായത് ശരാശരി മഴലഭ്യതയിൽ 109 ശതമാനം അധികം. വേനൽമഴയും ശൈത്യകാല മഴയും ഇത്തവണ ശരാശരിയേക്കാൾ അധിക അളവാണ് രേഖപ്പെടുത്തിയത്. എന്നാൽ, കാലവർഷത്തിൽ ജില്ലയിൽ ഇത്തവണ 26 ശതമാനം കുറവ് മഴയായിരുന്നു പാലക്കാട്ട് ലഭിച്ചത്. 1531.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 1129.2 മില്ലിമീറ്ററാണ് ലഭിച്ചത്.
വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇത്തവണ വാർഷിക ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ 4000 മില്ലി മീറ്റർ അധികം ലഭിച്ചു. വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ 3000 മില്ലിമീറ്റർ കുറവ് മഴയാണ് ലഭിച്ചതെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.