കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കാതെ 20,357 ജീവനക്കാർ, ഓടിയത് 268 ബസുകൾ
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിയിലെ പണിമുടക്കിൽനിന്ന് 20,357 ജീവനക്കാർ വിട്ടുനിൽക്കുന്നുവെങ്കിലും ശനിയാഴ്ച സംസ്ഥാനത്ത് ഓടിയത് വെറും 268 ബസുകൾ. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് മാത്രമാണ് പണിമുടക്കിയത്. ആകെയുള്ള 26,209 ജീവനക്കാരിൽ 6235 പേരാണ് ഇൗ സംഘടനയിലുള്ളത്. പണിമുടക്കിനെ അനുകൂലിക്കാത്ത ഭരണാനുകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എയിൽ 9298 അംഗങ്ങളും ബി.എം.എസിൽ 4802, എ.ഐ.ടി.യു.സിയിൽ 2550 എന്നിങ്ങനെയും മറ്റു സംഘടനകളിലായി 3007 ജീവനക്കാരുമുണ്ട്.
ഇവരിൽ ബഹുഭൂരിപക്ഷവും സർവിസുകൾ നടത്താൻ തയാറായില്ല. ഇതോടെ നവംബർ ഒന്നിന് 3420 ബസുകൾ ഓടിച്ച സ്ഥാനത്ത് ശനിയാഴ്ച 268 ബസുകൾ മാത്രമേ ഓടിക്കാനായുള്ളൂ. 24 ശതമാനം ജീവനക്കാർ മാത്രം പണിമുടക്കിയപ്പോൾ 90 ശതമാനം സർവിസുകളും നിശ്ചലമായി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ അടങ്ങുന്ന സൗത്ത് സോണിൽ 1425 ബസുകൾ ഓടേണ്ട സ്ഥാനത്ത് 156 ബസുകളും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ അടങ്ങുന്ന സെൻട്രൽ സോണിൽ 1148 ബസുകളുടെ സ്ഥാനത്ത് ഒമ്പതു ബസുകളും മറ്റു ജില്ലകൾ അടങ്ങുന്ന നോർത്ത് സോണിൽ 847 ബസുകൾക്ക് പകരം 103 ബസുകളുമാണ് ഓടിയത്. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കായംകുളം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, പാലാ, തൊടുപുഴ, തൃശൂർ, സുൽത്താൻബത്തേരി, പാലക്കാട്, കൽപറ്റ, പാലക്കാട് യൂനിറ്റുകളിൽനിന്ന് ഒരു ബസ് പോലും സർവിസ് നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.