ഇ- ഗ്രാന്റ്സ് കുടിശ്ശികയായത് 203.70 കോടി രൂപ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി- വർഗ വിദ്യാർഥികൾക്ക് ഇ- ഗ്രാന്റ്സ് കുടിശ്ശികയായത് 203.70 കോടി രൂപ. 2022-23 വർഷം ആകെ 139042 വിദ്യാർഥികൾ അപേക്ഷിച്ചതിൽ 137670 വിദ്യാർഥികളുടെ അപേക്ഷകൾ അംഗീകരിച്ച് തുക വിതരണം നടത്തി.
2023-24 വർഷം ആകെ 135550 വിദ്യാർഥികൾ അപേക്ഷിച്ചതിൽ 133569 വിദ്യാർഥികളുടെ അപേക്ഷകൾ അംഗീകരിച്ച് തുക വിതരണം തുടങ്ങി. ഇനി 203.706 കോടി രൂപ കുടിശികയായി അനുവദിക്കാനുണ്ട്. 2024 മെയ് 11 നാണ് ഇ-ഗ്രാന്റ്സ് അവസാനമായി വിതരണം ചെയ്തത്. ഈ വർഷത്തെ ബജറ്റ് ശീർഷകത്തിൽ നിന്നും 30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന തുക ബഡ്‌ജറ്റ് നടപടിക്രമങ്ങൾ പാലിച്ച് വിതരണം ചെയ്യുവാൻ നടപടി സ്വീകരിച്യ്‍വെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
2021-22 അധ്യയന വർഷം മുതൽ വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ ഡയറക്ട് ബെനിഫിട് ട്രാൻസ്ഫർ സ്കീം മുഖേന മാത്രമേ അനുവദിച്ച് നൽകുവാൻ പാടുള്ളൂവെന്നു് കേന്ദ്ര സർക്കാർ നിബന്ധന ഏർപ്പെടുത്തി. എന്നാൽ ഇത് സംബന്ധിച്ച് സാങ്കേതിക സഹായം നൽകുവാൻ കേന്ദ്രസർക്കാർ കാലതാമസം വരുത്തിയതു കാരണം സ്കോളർഷിപ്പ് കുടിശ്ശികയാവുന്ന സാഹചര്യമുണ്ടായി. സാങ്കേതിക സഹായം ലഭ്യമായ ഉടൻ തന്നെ കുടിശ്ശിക അടക്കമുള്ള മുഴുവൻ തുകയും വിതരണം ചെയ്യുവാൻ നടപടി സ്വീകരിച്ചു.
വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കുന്നതിലും സ്ഥാപനങ്ങൾ ഈ അപേക്ഷകൾ പരിശോധിച്ച് ഫോർവേർഡ് ചെയ്യുന്നതിലും വന്ന കാലതാമസവും കുടിശ്ശിക വരുവാൻ കാരണമായിയെന്ന് മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.