എസ്.ബി.െഎയിൽ 2056 പ്രബേഷനറി ഓഫിസർ
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 2056 പ്രബേഷനറി ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. (പരസ്യ നമ്പർ CRPD/PO/2021-22/18). വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://bank.sbi/careersൽനിന്നും ഡൗൺലോഡ് ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. ആകെയുള്ള ഒഴിവുകളിൽ ഒ.ബി.സി- 560, SC- 324, ST- 162, EWS- 200 എന്നിങ്ങനെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ഒഴിവുകളിൽ ഭിന്നശേഷിക്കാർക്കും നിയമനം ലഭിക്കും. ജനറൽ വിഭാഗത്തിൽ 810 ഒഴിവുകൾ ലഭ്യമാണ്. ശമ്പളനിരക്ക് 36,000-63,840 രൂപ.
ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദമുണ്ടായിരിക്കണം. അവസാന വർഷ/സെമസ്റ്റർ ബിരുദ വിദ്യാർഥികളെയും പരിഗണിക്കും. 2021 ഡിസംബർ 31നകം യോഗ്യത തെളിയിച്ചാൽ മതി. ഇൻറഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി/ചാർേട്ടഡ് അക്കൗണ്ടൻസി കോസ്റ്റ് അക്കൗണ്ടൻറ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 1.4.2021ൽ 21-30 വയസ്സ്. 2000 ഏപ്രിൽ ഒന്നിനുശേഷമോ 1991 ഏപ്രിൽ രണ്ടിനു മുേമ്പാ ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്.
അപേക്ഷ ഫീസ് 750 രൂപ. SC/ST/PWD വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. നിർദേശാനുസരണം രജിസ്റ്റർ ചെയ്ത് അപേക്ഷ ഓൺലൈനായി ഒക്ടോബർ 25നകം സമർപ്പിക്കണം. െഡബിറ്റ്/െക്രഡിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്.
സെലക്ഷൻ നടപടികൾ മൂന്നു ഘട്ടമായാണ്. ആദ്യഘട്ടം പ്രിലിമിനറി പരീക്ഷയിൽ ഒബ്ജക്ടിവ് മാതൃകയിൽ ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നിവയിൽ 100 ചോദ്യങ്ങളുണ്ടാകും. പരമാവധി 100 മാർക്കിന്. ഒരു മണിക്കൂർ സമയം ലഭിക്കും. രണ്ടാംഘട്ടം മെയിൻ പരീക്ഷയിൽ/ഒബ്ജക്ടിവ് ടെസ്റ്റിൽ റീസണിങ് & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, േഡറ്റ അനാലിസിസ് ആൻഡ് ഇൻറർപ്രട്ടേഷൻ ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയിൽ 155 ചോദ്യങ്ങളുണ്ടാകും. 200 മാർക്കിന് 3 മണിക്കൂർ സമയം ലഭിക്കും. ഒപ്പമുള്ള ഡിസ്ക്രിപ്റ്റിവ് ടെസ്റ്റിൽ കത്ത്/ഉപന്യാസമെഴുത്ത്, 50 മാർക്കിന്, 30 മിനിറ്റ് സമയം അനുവദിക്കും. മൂന്നാംഘട്ടം ഇൻറർവ്യൂ, ഗ്രൂപ് എക്സർസൈസ്, 50 മാർക്കിന്. കേരളത്തിൽ പ്രിലിമിനറിക്ക് ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളും മെയിൻ പരീക്ഷക്ക് കൊച്ചിയും തിരുവനന്തപുരവും പരീക്ഷകേന്ദ്രങ്ങളാണ്. മെറിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ 41,960 രൂപ അടിസ്ഥാനത്തിൽ നിയമിക്കും. ക്ഷാമബത്ത, വീട്ടുവാടക ഉൾെപ്പടെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.