പേവിഷബാധമൂലം സംസ്ഥാനത്ത് എട്ടുമാസത്തിനിടെ പൊലിഞ്ഞത് 21 ജീവനുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 21പേവിഷ മരണങ്ങൾ; 48 മണിക്കൂറിനിടെ തെരുവുനായ ആക്രമണത്തിനിരയായത് 1400 ലധികം പേരാണ്. ഒരുമണിക്കൂറിൽ 26 പേർ നായകടിയേൽക്കുന്ന ഭീതിതമായ അവസ്ഥായാണ് കേരളത്തിൽ. 2030 ഓടെ സമ്പൂർണ പേവിഷനിർമാർജന സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ ദുരവസ്ഥ. തലസ്ഥാന ജില്ലയിൽ കഴിഞ്ഞ ദിവസം തെരുവുനായ 38 പേരെയാണ് കടിച്ചത്. നായക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ വലിയ ആശങ്കയാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കു ന്നത്.
ഈ വർഷം എട്ടുമാസത്തിനിടെ രണ്ട് ലക്ഷത്തോളം പേരാണ് നായകടിയേറ്റ് ചികിത്സ തേടിയത്. ശരാശരി ഓരോ മാസവും 25,000 പേർ നായകടിക്ക് ചികിത്സ തേടുന്നുണ്ട്. മാർച്ചിലാണ് ഏറ്റവും കൂടുതൽ നായകടി റിപ്പോർട്ട് ചെയ്തത് 31,000. മാർച്ചിലാണ് ഏറ്റവും കൂടുതൽ പേർക്ക് നായകടിയേറ്റത് 31,000. തിരുവനന്തപുര ത്താണ് തെരുവ്നായ ആക്രമണം കൂടുതൽ.
തെരുവുനായ നിയന്ത്രണം പാളിപ്പോയ പദ്ധതിയായി അവശേഷിക്കുകയാണ്. ആഗസ്റ്റിൽ മാത്രം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2020ൽ ആകെ അഞ്ച് പേവിഷമരണങ്ങൾ മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഈ സാഹ ചര്യത്തിൽ നിന്നാണ് ഇത്രയും വലിയൊരു സംഖ്യയിലേക്ക് 2024 ആയപ്പോഴേക്കും മരണനിരക്ക് ഉയർന്നത്. തെരുവുനായ നിയന്ത്രണത്തിനായി പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഇപ്പോൾ പാളിയ അവസ്ഥയാണ്. വാക്സിനേഷനും തെരുവുനായ വന്ധ്യംകരണവും പ്രഖ്യാപനത്തിൽ ഒതുങ്ങി. നാടുകം നഗരവും കൈയ്യടക്കി തെരുവുനായ്ക്കൾ താവളം ഉറപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.