കോഴിക്കോട് കോര്‍പറേഷനിൽ 21 അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ്
text_fieldsകോഴിക്കോട്: ജില്ലയിൽ ഇന്ന് 149 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 113 പേര്‍ക്കാണ് രോഗബാധ. ആറുപേരുടെ ഉറവിടം വ്യക്തമല്ല. 36 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 21 അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1000 ആയി.
ജില്ലയിൽ ഇന്ന് 3336 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ സ്രവ സാംപിളുകള്‍ 81228 പരിശോധനയ്ക്ക് അയച്ചതില്‍ 77969 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 76019 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 3259 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 484 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13,463 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 80215 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 205 പേര്‍ ഉള്‍പ്പെടെ 865 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 256 പേര്‍ മെഡിക്കല്‍ കോളേജിലും, 98 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 104 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 109 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 120 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 86 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 92 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 81 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.